Categories: IndiaKeralaNews

മാതൃഭൂമി എം .ഡി യും മുൻ കേന്ദ്രമന്ത്രിയുമായ എം .പി വീരേന്ത്രകുമാർ അന്തരിച്ചു

കോഴിക്കോട് : കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം സംഭവിച്ചത് .നിലവിൽ രാജ്യസഭാംഗമായ വീരേന്ത്രകുമാർ കോഴിക്കോട് നിന്നുള്ള മുൻ ലോകസഭാംഗം കൂടിയായണ് .ലോക് താന്ത്രിക് ജാനതാദൾ സംസ്ഥാന അധ്യക്ഷൻ
കൂടിയായ അദ്ദേഹം തത്വ ചിന്തകൻ ,എഴുത്തുകാരൻ എന്നീ നിലകളിലും പ്രശസ്തനായിരുന്നു .
എൽ .ഡി .എഫ് രൂപീകരിച്ച കാലത്തു മുന്നണിയുടെ ആദ്യ കൺവീനറായിരുന്നു .സോഷ്യലിസിസ്‌റ്റ് പ്രസ്ഥാനങ്ങളുടെ
അമരക്കാരിൽ ഒരാളായിപ്രവർത്തിച്ച അദ്ദേഹം മുൻ മദ്രാസ് നിയമസഭാംഗമായിരുന്ന പദ്‌മപ്രഭ ഗൗഡറുടെയും മരുദേവി അവ്വയുടെയും മകനായി 1936 ജൂലൈ 22 നാണ് വയനാട് കൽപ്പറ്റയിലെ പ്രശസ്തമായിരുന്ന ജൈന കുടുംബത്തിൽ
ജനിക്കുന്നത് .മദ്രാസ് വിവേകാനന്ദ കോളേജിൽ നിന്ന്‌ തത്വ ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും അമേരിക്കയിലെ സിൻസിനാറ്റി
സർവകലാശാലയിൽ നിന്ന് എം .ബി എ ബിരുദവും കരസ്ഥമാക്കി .1987 ൽ കേരള നിയമസംഗവും വനം വകുപ്പ് മന്ത്രിയുമായി
48 മണിക്കൂറിനുള്ളിൽ തന്നെ മന്ത്രി സ്ഥാനം രാജിവെച്ചു .
കേന്ത്ര മന്ത്രിസഭയിൽ ധനകാര്യ സഹമന്ത്രിയും പിന്നീട് തൊഴിൽ വകുപ്പിൻറെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയുമായി
സേവനമനുഷ്ഠിച്ചിട്ടുണ്ട് .അടിയന്തരാവസ്ഥകാലത്തു ഒളിവിൽ പോയെങ്കിലും പിടിയിലായി ജയിൽവാസമനുഭവിച്ചു .
ഭാര്യ :ഉഷ മക്കൾ :എം .വി .ശ്രേയസ് കുമാർ ,എം .വി .ആശ ,എം .വി .നിഷ ,എം .വി .ജയലക്ഷ്മി .

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.