മനാമ: ബഹ്റൈനിലെ മത്സ്യബന്ധനമേഖലയിൽ പ്രവർത്തിക്കുന്ന പ്രവാസികൾക്ക് കർശന നിയന്ത്രണങ്ങൾ കൊണ്ടുവരാനുള്ള നിർദേശത്തിന് പാർലമെന്റ് അംഗീകാരം. രാജ്യത്തിന്റെ മത്സ്യസമ്പത്തും മത്സ്യബന്ധന പാരമ്പര്യവും സംരക്ഷിക്കാനും മേഖലയിൽ സ്വദേശി തൊഴിലാളികൾക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാനുമുദ്ദേശിച്ചാണ് നടപടി. പാർലമെന്റ് സെഷനിൽ എം.പിമാരായ മുനീർ സെറൂർ, ലുൽവ അൽ റുമൈഹി, നജീബ് അൽ കുവാരി, മറിയം അൽ സയേഗ്, മുഹമ്മദ് അൽ അഹമ്മദ്എന്നിവരാണ് നിർദേശം മുന്നോട്ടുവെച്ചത്.വിദേശ തൊഴിലാളികൾക്ക് വ്യക്തമായ മാനദണ്ഡങ്ങൾ വേണമെന്ന് എം.പിമാർ പറഞ്ഞു. അനിയന്ത്രിതമായ മത്സ്യബന്ധനം മത്സ്യസമ്പത്തിന്റെ ശോഷണത്തിനിടയാക്കുന്നു.
പാരിസ്ഥിതികവും സാമ്പത്തികവുമായ ആഘാതത്തെക്കുറിച്ചുള്ള ആശങ്കകൾ എം.പിമാർ പ്രകടിപ്പിച്ചു. മത്സ്യബന്ധനം ബഹ്റൈന്റെ സാംസ്കാരികവും സാമ്പത്തികവുമായ പുരോഗതിയുടെ ആണിക്കല്ലായിരുന്നു. പൂർവികരുടെ ചരിത്രത്തിലും പൈതൃകത്തിലും ആഴത്തിൽ വേരൂന്നിയതാണ് മത്സ്യബന്ധനമെന്നും എം.പിമാർ ചൂണ്ടിക്കാട്ടി. അമിതമായ മത്സ്യബന്ധനവും പാരിസ്ഥിതിക നാശവും ബഹ്റൈനിലെ മത്സ്യബന്ധന മേഖലയുടെ ഭാവിയെക്കുറിച്ച് ആശങ്ക ഉയർത്തുന്നതാണ്. ഈ വെല്ലുവിളികൾ അടിയന്തരമായി നേരിടേണ്ടതുണ്ട്. അതുകൊണ്ട് നിയന്ത്രണം അനിവാര്യമാണെന്നും എം.പിമാർ പറഞ്ഞു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.