പ്രതികളില്‍ ഒരാളായ റിയാസ് അഖ്താരി, സ്വന്തം ബൈക്കിന് ‘2611’ എന്ന നമ്പര്‍ കിട്ടാ ന്‍ അധികമായി 5000 രൂപ കൊടുത്തതായി പൊലീസ് കണ്ടെത്തി. മുംബൈ ഭീകരാ ക്രമണത്തെ സൂചിപ്പിക്കുന്ന ’26/11′ ബൈക്ക് നമ്പറായി ലഭിക്കുകയായിരുന്നു ലക്ഷ്യം
ജയ്പുര്‍ : ഉദയ്പുര്‍ കൊലപാതക്കേസിലെ പ്രതികളില്‍ ഒരാള്‍ ബൈക്കിന് കരസ്ഥമാക്കിയത് മുംബൈ ഭീക രാക്രമണത്തെ സൂചിപ്പിക്കുന്ന ’26/11′ രജിസ്ട്രഷന്‍ നമ്പര്‍. പ്രതികളില്‍ ഒരാളായ റിയാസ് അഖ്താരി, സ്വ ന്തം ബൈക്കിന് ‘2611’ എന്ന നമ്പര്‍ കിട്ടാന്‍ അധികമായി 5000 രൂപ കൊടുത്തതായി പൊലീസ് കണ്ടെത്തി. മുംബൈ ഭീകരാക്രമണത്തെ സൂചിപ്പിക്കുന്ന ’26/11′ ബൈക്ക് നമ്പറായി ലഭിക്കുകയായിരുന്നു ലക്ഷ്യ മെ ന്നാണ് പൊലീസിന്റെ സംശയം.
കനയ്യലാലിന്റെ അരുംകൊല നടത്തിയവര്‍ക്ക് പാക് തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന് രാജ സ്ഥാന്‍ പൊലീസ് സ്ഥിരീകരിച്ചിരുന്നു. 2014ല്‍ റിയാസ് നേപ്പാള്‍ സന്ദര്‍ശിച്ചിരുന്നതായി പാസ്‌പോര്‍ട്ട് രേഖകള്‍ വ്യക്തമാക്കുന്നുണ്ട്. മൊബൈല്‍ ഡാറ്റ പരിശോധിച്ചപ്പോള്‍ പാക്കിസ്ഥാനിലേക്ക് കോളുകള്‍ വിളിച്ചതായും കണ്ടെത്തി.
ഗോസിനെയും റിയാസിനെയും ഉദയ്പൂരില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെ രാജ്‌സ്മന്ദ് ജില്ലയിലെ പൊലീസ് ബാരിക്കേഡില്‍ വച്ചാണ് പിടികൂടിയത്. ആര്‍ടിഒ രേഖകള്‍ പ്രകാരം റിയാസ് അഖ്താരി, 2013ല്‍ എച്ച്ഡി എഫ്‌സി ബാങ്കില്‍ നിന്ന് വായ്പ എടുത്താണ് ബൈ്ക്ക് വാങ്ങിയത്. 2014 മാര്‍ച്ചില്‍ ബൈക്കിന്റെ ഇന്‍ഷുറ ന്‍സ് കാലാവധി അവസാനിച്ചെങ്കിലും പുതുക്കിയിരുന്നില്ല. റിയാസും ഗോസും ഇപ്പോള്‍ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
ചാവേര്‍ ആക്രമണങ്ങള്‍ പദ്ധതിയിട്ടിരുന്ന ചില ഓണ്‍ലൈന്‍ ഗ്രൂപ്പുകളില്‍ പ്രതികള്‍ അംഗങ്ങളായിരു ന്നുവെന്ന് കണ്ടെത്തലുണ്ട്. പ്രതി ഗോസ് മുഹമ്മദിന്റെ പാക് സന്ദര്‍ശ നം സംശയകരമെന്നാണ് പൊലീസ് പറയുന്നത്. കേസില്‍ ഏഴ് പേര്‍ കസ്റ്റഡിയിലുണ്ട്. കൊലപാതകത്തെ കുറിച്ച് പ്രത്യേക സംഘം നടത്തുന്ന അന്വേഷണത്തില്‍ പ്രതിക ള്‍ക്ക് പാക് തീവ്രവാദ സംഘടനയുമായി ബന്ധമുള്ളതായി കണ്ടെത്തിയിരു ന്നു. ഇതില്‍ കൂടുതല്‍ തെളിവ് കണ്ടെത്താനാണ് രാജസ്ഥാന്‍ പൊലീസും എന്‍ഐഎയും ശ്രമി ക്കുന്നത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.