Breaking News

‘ബെഹ്റയെ പരിചയപ്പെടുത്തി,എന്നെയും മുന്‍ ഡിജിപിയെയും തെറ്റിക്കാന്‍ അപവാദപ്രചരണം’;മോന്‍സന്റെ ഉന്നത പൊലീസ് ബന്ധം പ്രവാ സി വനിത വഴി

  1. സംഘടനയുടെ രക്ഷാധികാരി എന്ന നിലയിലാണ് ലോകനാഥ് ബെഹ്റയ്ക്ക് പരിചയപ്പെടു ത്തിയത്. ബെഹ്റ മോന്‍സന്റെ മ്യൂസിയം സന്ദര്‍ശിച്ചത് തന്റെ ക്ഷണം സ്വീകരിച്ചെന്ന് അനിത പറഞ്ഞു. മോന്‍സന്‍ തട്ടിപ്പുകാരനാണെന്ന് പിന്നീട് ലോക്നാഥ് ബെഹ്റ മുന്നറി യിപ്പ് നല്‍കിയെന്നും അവര്‍ പറഞ്ഞു.

കൊച്ചി: മോന്‍സന്‍ മാവുങ്കലിനെ മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് പരിചയപ്പെടുത്തിയത് താ നാണെന്ന് അനിത പുല്ലയില്‍.പ്രവാസി മലയാ ളി ഫെഡറേഷന്‍ വനിതാ കോര്‍ഡിനേറ്ററാണ് അനി ത പുല്ലയില്‍. സംഘടനയുടെ രക്ഷാധികാരി എന്ന നിലയിലാണ് ലോകനാഥ് ബെഹ്റയ്ക്ക് പരിചയ പ്പെടുത്തിയത്. ബെഹ്റ മോന്‍സന്റെ മ്യൂസിയം സന്ദര്‍ശിച്ചത് തന്റെ ക്ഷണം സ്വീകരിച്ചെന്ന് അനിത പറഞ്ഞു. മോന്‍സന്‍ തട്ടിപ്പു കാരനാണെന്ന് പിന്നീട് ലോക്നാഥ് ബെഹ്റ മുന്നറിയിപ്പ് നല്‍കിയെ ന്നും അവര്‍ പറഞ്ഞു.

തെറ്റായ രീതിയിലുള്ള പരിചയപ്പെടുത്തലായിരുന്നില്ല അതെന്ന് അനിത പറയുന്നു.സംഘടനയുടെ പേരിലാണ് അദ്ദേഹത്തെ പരിചയപ്പെടുത്തി യത്. മോന്‍സന്‍ ആളുകളെ സഹായിക്കുന്ന രീതി ക ണ്ടതിനെ തുടര്‍ന്നായിരുന്നു പരിചയപ്പെടുത്തിയത്. ഒരുപരാതിയുമായി ഡിജിപിയുടെ ഓഫീ സില്‍ ചെന്ന സമയത്താണ് ആദ്യം മോന്‍സനെ പരിചയപ്പെടുത്തിയത്. പിന്നീട് എറണാകുളത്തെ ഒരു പരിപാടിയ്ക്കിടെ ഡിജിപിയോട് ആ മ്യൂസിയത്തെ പറ്റി പറയുകയും അവിടെ ഒന്ന് കയറാന്‍ ആവശ്യ പ്പെടുകയും ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ അന്നത്തെ ഡിജിപിയായ ലോക്നാഥ് ബഹ്റയും മനോജ് എബ്രാഹാമും അവിടെ സന്ദര്‍ശിക്കുകയായിരുന്നെന്നും അനിത പറഞ്ഞു.

രണ്ടുവര്‍ഷം മുന്‍പാണ് മോന്‍സന്‍ തട്ടിപ്പുകാരനാണെന്ന് ബെഹ്റ മുന്നറിയിപ്പ് നല്‍കിയതെന്ന് അനിത പറഞ്ഞു.ചില പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇടപാടുകളില്‍ പങ്കുള്ളതായി അറിയാമെന്ന് അനിത.പരാതിക്കാരോട് മുഖ്യമന്ത്രിയുടെ ഓഫിസിനെ സമീപിക്കാന്‍ ഉപദേശിച്ചത് താനെന്ന് അ നിത കൂട്ടിച്ചേര്‍ത്തു.തന്നെയും മുന്‍ ഡിജിപിയെയും തെറ്റിക്കാന്‍ മോന്‍സന്‍ അപവാദപ്രചര ണം നടത്തി. ഡിഐജി സുരേന്ദ്രന്റെ കുടുംബ വുമായുള്ള ബന്ധം ഇല്ലാതാക്കിയത് മോന്‍സനാണെന്നും അനിത പറഞ്ഞു.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

4 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.