കേന്ദ്ര മാര്‍ഗനിര്‍ദേശം അനുസരിച്ച് കോവിഡ് ബാധിച്ച് 30 ദിവസത്തിനു ള്ളില്‍ നടന്ന മരണങ്ങള്‍ പൂര്‍ണമായും ഉള്‍പ്പെടുത്താന്‍ നിര്‍ദേശിച്ചാണ് മാര്‍ഗരേഖ
തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള മാര്‍ഗരേഖ പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡപ്രകാരം കോവിഡ് മര ണം തീരുമാനിക്കും. കേന്ദ്ര മാര്‍ഗനിര്‍ദേശം അനുസരിച്ച് കോവിഡ് ബാധിച്ച് 30 ദിവസത്തിനു ള്ളില്‍ നടന്ന മരണങ്ങള്‍ പൂര്‍ണമായും ഉള്‍പ്പെടുത്താന്‍ നിര്‍ദേശിച്ചാണ് മാര്‍ഗരേഖ.
മരിച്ചവരുടെ ബന്ധുക്കള്‍ ജില്ലാ കലക്ടര്‍ക്ക് അപേക്ഷ നല്‍കണമെന്നും അപേക്ഷ സമര്‍പ്പിച്ച് 30 ദി വസത്തിനകം തീരുമാനമുണ്ടാകുമെന്നും സര്‍ ക്കാര്‍ പുറത്തിറക്കിയ മാര്‍ഗരേഖയില്‍ പറയുന്നു. ജില്ലാതല സമിതികള്‍ മരണം പരിശോധിച്ച് തീരുമാനം എടുക്കണമെന്നാണ് നിര്‍ദ്ദേശം. ഒക്ടോബര്‍ 10 മുതല്‍ അപേക്ഷ സ്വീകരിച്ച് തുടങ്ങും. ജില്ലാതലത്തില്‍ ഡിഎംഒ, എഡിഎം, വിദഗ്ധനായ ഡോക്ടര്‍ ഉള്‍പ്പടെ അഞ്ച് അംഗങ്ങള്‍ ഉണ്ടായി രിക്കണം. നടപടികള്‍ പരമാവധി ഓണ്‍ലൈന്‍ ആയിരിക്കും. കോവിഡ് മരണത്തില്‍ 50,000 രൂപ നഷ്ടപരിഹാരം അനുവദിച്ചു ഉത്തരവ് നേരത്തെ ഇറങ്ങിയിരുന്നു.
പരാതികള്‍ ഉന്നയിക്കാന്‍ പോര്‍ട്ടല്‍ സംവിധാനവും തയാറായി വരികയാണ്. നിലവില്‍ പട്ടികയില്‍ ഉള്ളവരുടെ വിവരം അറിയാന്‍ ഡെത് ഇന്‍ ഫര്‍മേഷന്‍ പോര്‍ട്ടലില്‍ സൗകര്യമുണ്ട്. ജില്ലാതല സമി തിയാണ് കോവിഡ് മരണം സംബന്ധിച്ച രേഖകള്‍ നല്‍കുക. മരിച്ച ആളുടെ ഉറ്റബന്ധു മരണ രജി സ്ട്രേഷന്‍ രേഖകള്‍ സഹിതം അപേക്ഷിക്കണം. പരാതികള്‍ ഉള്ള മരണ സര്‍ട്ടിഫിക്കറ്റുകള്‍ തിരു ത്തി വാങ്ങാനും അവസരമുണ്ട്. പുതി യ മാര്‍ഗനിര്‍ദേശ പ്രകാരം ചേര്‍ത്ത മരണം പട്ടികയില്‍ പ്രത്യേകം ചേര്‍ക്കും.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.