Breaking News

ബിസിനസ് നെറ്റ് വർക്ക് ഇന്റർനാഷനൽ ബിസിനസ് കോൺക്ലേവ് സംഘടിപ്പിച്ചു

മനാമ ∙  ബിസിനസ് നെറ്റ് വർക്ക് ഇന്റർനാഷനൽ ബിഎൻഐ ഇന്ത്യ പ്രതിനിധി സംഘവുമായി ബിസിനസ് കോൺക്ലേവ് സംഘടിപ്പിച്ചു.  46 ഇന്ത്യൻ ബിസിനസുകാർ കോൺക്ലേവിൽ പങ്കെടുത്തു. രാജ്യാതിർത്തികൾക്കപ്പുറത്തേക്ക് ബിസിനസ് സഹകരണം വളർത്തുക എന്ന ലക്ഷ്യത്തോടെയുള്ള പരിപാടിയിൽ  ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ  വിനോദ് കെ. ജേക്കബ്  മുഖ്യാതിഥിയായിരുന്നു.
ബഹ്‌റൈൻ പാർലമെന്റ് അംഗം ഡോ. ഹസ്സൻ ബുഖമ്മാസ്, ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, ബഹ്റൈൻ വേൾഡ് എൻആർഐ കൗൺസിൽ പ്രസിഡന്റ് സുധീർ തിരുനിലത്ത് എന്നിവരും പങ്കെടുത്തു. ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള  വ്യവസായ വാണിജ്യ സഹകരണത്തെ ഇന്ത്യൻ  അംബാസഡർ പ്രശംസിച്ചു.
ബിഎൻഐ ബഹ്റൈനിന്റെ ഉദ്ദേശ ലക്ഷ്യങ്ങൾ ദേശീയ ഡയറക്ടർ അരുണോദയ ഗാംഗുലി വിശദീകരിച്ചു. ബഹ്റൈനിന്റെ ബിസിനസ് കാഴ്ചപ്പാടും വളർച്ചാ സാധ്യതകളെയും കുറിച്ച്  പ്രസിഡന്റ് നാരായണൻ ഗണപതി  സംസാരിച്ചു. 1985–ൽ സ്ഥാപിതമായ ബിസിനസ് നെറ്റ് വർക്ക് ഇന്റർനാഷനൽ  ഇപ്പോൾ 78 രാജ്യങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്.
ആഗോളതലത്തിൽ 330,000 അംഗങ്ങളെ ഓരോ വർഷവും, ബിഎൻഐ 14 ദശലക്ഷത്തിലധികം റഫറലുകൾക്ക് സൗകര്യമൊരുക്കുകയും ശരാശരി 24 ബില്യൻ യുഎസ് ഡോളർ ബിസിനസ് സൃഷ്ടിക്കുകയും ചെയ്യുന്നു. ബഹ്റൈനിലെ ആഗോള ബിസിനസുകൾക്ക് അവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം പ്രാദേശിക ബിസിനസുകളെ രാജ്യാന്തര വിപണികളുമായി ബന്ധിപ്പിക്കാൻ സഹായിക്കുക എന്നതാണ് ബിഎൻഐയുടെ ലക്‌ഷ്യം.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.