Breaking News

ബാഡ്മിന്റന്‍ സിംഗിള്‍സില്‍ സിന്ധുവിന് വെങ്കലം ; ഇന്ത്യയ്ക്ക് അഭിമാനമായി മൂന്നാം മെഡല്‍

വനിതകളുടെ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ഇന്ത്യയുടെ പിവി സിന്ധുവാണ് രാജ്യത്തിനാ യി വെങ്കല മെഡല്‍ നേടിയത്. വൈകീട്ട് നടന്ന മത്സരത്തില്‍ സിന്ധു ചൈനയുടെ ഹിബി ങ് ജിയാ വോയെ പരാജയപ്പെടുത്തി

ടോക്കിയോ: ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ഒരു മെഡല്‍ കൂടി. വനിതകളുടെ ബാഡ്മിന്റണ്‍ സിംഗിള്‍സി ല്‍ ഇന്ത്യയുടെ പിവി സിന്ധുവാണ് രാജ്യത്തി നായി വെങ്കല മെഡല്‍ നേടിയത്. വൈകീട്ട് നടന്ന മ ത്സരത്തില്‍ സിന്ധു ചൈനയുടെ ഹി ബിങ് ജിയാവോയെ പരാജയപ്പെടുത്തി. സ്‌കോര്‍: 21-13, 21-15. ടോക്യോയില്‍ ഇന്ത്യയുടെ രണ്ടാം മെഡലും ആദ്യ വെങ്കലവുമാണ്. നേരത്തേ, ഭാരോദ്വഹനത്തില്‍ മീരാബായ് ചാനു ഇന്ത്യക്കായി വെള്ളി നേടിയിരുന്നു.

നേരിട്ടുള്ള പോരാട്ടത്തില്‍ ഏകപക്ഷീയമായിരുന്നു സിന്ധുവിന്റെ വിജയം. ഇന്നലെ സെമിഫൈന ലില്‍ ലോക ഒന്നാം നമ്പര്‍ താരം ചൈനീസ് തായ്‌പേയുടെ തായ് സുയിങ്ങിനോട് സിന്ധു പരാജയ പ്പെട്ടിരുന്നു. റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ വെള്ളിമെഡല്‍ ജേതാവായ സിന്ധുവിന് ഇത്തവണ സ്വര്‍ണം ലഭിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും സെമിയില്‍ കാലിടറി.

അതേസമയം ഒളിമ്പിക്സില്‍ ഇത് സിന്ധുവിന്റെ രണ്ടാമത്തെ മെഡലാണ്. 2016 റിയോ ഒളിമ്പിക്‌സില്‍ വെള്ളി നേടിയിരുന്നു. ഇതോടെ, തുടര്‍ച്ചയായ രണ്ടാം ഒളിമ്പിക്സിലും മെഡല്‍ നേടുന്ന ആദ്യ ഇന്ത്യ ന്‍ വനിതാ താരമെന്ന അപൂര്‍വ റെക്കോഡിനും സിന്ധു ഉടമയായി. സൈനാ നേവാളിനുശേഷം ഇ ന്ത്യയ്ക്കുവേണ്ടി ബാഡ്മിന്റണില്‍ വെങ്കലം നേടുന്ന ആദ്യ ഇന്ത്യന്‍ താരവുമാണ് സിന്ധു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

4 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.