Breaking News

ബാങ്കുകളിലെ കെ.വൈ.സി: പുതിയ വ്യവസ്ഥകള്‍ പ്രാബല്യത്തിലായി, വിശദമായി അറിയാം

ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും ബാധകമായ കൈ.വൈ.സി നടപടിക്രമങ്ങള്‍ ലളിതവും കാര്യക്ഷമമാക്കാന്‍ റിസര്‍വ് ബാങ്ക്. ഇതുസംബന്ധിച്ച വ്യവസ്ഥകള്‍ നവംബര്‍ ആറ് മുതല്‍ പ്രാബല്യത്തിലായി. നിലവില്‍ കൈ.വൈ.സി നിബന്ധനകള്‍ പാലിച്ചുള്ള അക്കൗണ്ട് ഉണ്ടെങ്കില്‍ മറ്റൊരു അക്കൗണ്ട് തുറക്കുന്നതിനോ അതേ ബാങ്കില്‍ മറ്റൊരു സേവനം പ്രയോജനപ്പെടുത്തുന്നതിനോ വീണ്ടും കൈ.വൈ.സി നല്‍കേണ്ടതില്ല എന്നതാണ് അതില്‍ പ്രധാനം. വ്യക്തിയുടെ വിവരങ്ങള്‍ ഒരിക്കല്‍ സ്ഥീരീകരിച്ചിതിനാലാണിത്.
ഉയര്‍ന്ന റിസ്‌ക് ഉള്ള അക്കൗണ്ടുകളില്‍ കൂടുതല്‍ നിരീക്ഷണം ഏര്‍പ്പെടുത്താനുള്ള തീരുമാനമാണ് മറ്റൊന്ന്. പണമിടപാടുകള്‍ ഉള്‍പ്പടെയുള്ളവയ്ക്ക് നിരീക്ഷണം ബാധകമാകും. ഉയര്‍ന്ന ഇടപാടുകള്‍ നടക്കുന്ന അക്കൗണ്ടുകള്‍, ധനകാര്യ സ്ഥാപനങ്ങളുടെ ഉള്‍പ്പടെയുള്ള ബിസിനസ് അക്കൗണ്ടുകള്‍ എന്നിവയാണ് ഈ വിഭാഗത്തില്‍ വരുന്നത്.
കൈ.വൈ.സി വിവരങ്ങള്‍ യഥാസമയം പുതുക്കുന്നുണ്ടെന്ന് ബാങ്കുകള്‍ ഉറപ്പുവരുത്തണം. അതിനായി നിലവിലെ രീതികള്‍ തുടരും.കേന്ദ്രീകൃത സംവിധാനം വഴിയാണ് കൈ.വൈ.സി രേഖകള്‍ സൂക്ഷിക്കേണ്ടത്. അതിനായി സെന്‍ട്രല്‍ കെവൈസി റെക്കോഡ്‌സ് രജിസ്ട്രി(സികെവൈസിആര്‍)യിലാണ് വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യേണ്ടത്. അതിലൂടെ തന്നെയാണ് പുതുക്കല്‍ പ്രകൃയയും നടക്കേണ്ടത്.
തനത് ഐ.ഡി വഴിയാണ് കൈ.വൈ.സി രേഖകള്‍ പരിശോധിക്കാന്‍ കഴിയുക. അതുകൊണ്ടുതന്നെ മാറ്റംവരാത്തിടത്തോളം കായളവിലോ മറ്റ് വെരിഫിക്കേഷന്‍ ആവശ്യമില്ലെങ്കിലോ ഈ രേഖകള്‍ വീണ്ടും നല്‍കേണ്ടതില്ല.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

4 days ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 week ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.