Breaking News

ബഹ്‌റൈനിൽ 500 വർഷം പഴക്കമുള്ള പുരാവസ്തുക്കൾ കണ്ടെത്തി

മനാമ : ബഹ്‌റൈനിലെ പുരാവസ്തു ഗവേഷകർ 500  വർഷം പഴക്കമുള്ള പുരാവസ്തുക്കൾ കണ്ടെത്തി. ബഹ്‌റൈൻ കോട്ടയ്ക്കടുത്തുള്ള ചരിത്ര സ്ഥലത്താണ് വിദ്യാർഥികൾ പഠനാവശ്യങ്ങൾക്കുവേണ്ടി നടത്തിയ ഗവേഷണത്തിൽ  ഖനനത്തിനിടെ  കുഴിച്ചിട്ട നിലയിൽ നിരവധി പുരാവസ്തുക്കൾ കണ്ടെത്തിയത്.  
പുരാതന ചൈനയുടേതെന്ന് കരുതപ്പെടുന്ന പാത്രങ്ങളുടെയും മറ്റും ഭാഗങ്ങളും  എണ്ണമറ്റ മൺപാത്രങ്ങളും വീണ്ടെടുക്കാൻ കഴിഞ്ഞതായി പുരാവസ്തു ഡയറക്ടർ ജനറൽ ഡോ സൽമാൻ അൽ മഹാരി  മാധ്യമങ്ങളോട് പറഞ്ഞു.നാണയങ്ങളും  നിരവധി വര്ണങ്ങളോടെയുള്ള  ചില്ലുവളകളുടെ ഭാഗങ്ങളും കണ്ടെടുത്തവയിൽ ഉൾപ്പെടുന്നു.ലഭിച്ച സാധനങ്ങൾ ഗവേഷകർ തരാം തിരിച്ച് വൃത്തിയാക്കിയെടുക്കുകയും അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആൻറിക്വിറ്റീസിലേക്ക് മാറ്റുകയും ചെയ്തു.
കൂടുതൽ പഠനങ്ങൾക്കായി  ഇവ  മ്യൂസിയം സ്പെഷ്യലിസ്റ്റുകൾക്ക് കൈമാറും.ബഹ്‌റൈൻ കോട്ടയിൽ നിന്ന് ഏകദേശം 250 മീറ്റർ അകലെയാണ് ഇസ്‌ലാമിക കാലഘട്ടത്തിന്‍റെ അവസാനത്തിൽ ഉൾപ്പെട്ടതെന്ന് കരുതപ്പെടുന്ന ഈ ഖനന സ്‌ഥലം .ഡോ അൽ മഹാരിയുടെ നേതൃത്വത്തിൽ ചരിത്ര ഗവേഷകരും വിദ്യാർഥികളും ചേർന്നാണ് ഇത്തരം ഒരു പ്രദേശത്ത് ഗവേഷണം നടത്തിയത് . പഴയ കാലഘട്ടത്തിലെ നിരവധി കെട്ടിടാവശിഷ്ടങ്ങളും പുരാവസ്തുക്കളും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട് .

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.