മനാമ: ഒന്നിലധികം രാജ്യങ്ങളിൽ ബിസിനസ് പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചിട്ടുള്ള ബഹുരാഷ്ട്ര സംരഭങ്ങൾക്ക് (എം.എൻ.ഇ) പുതിയ നികുതി ഏർപ്പെടുത്താനുള്ള നിയമം ചൊവ്വാഴ്ച ശൂറ കൗൺസിൽ ചർച്ച ചെയ്യും.പാർലമെന്റ് അംഗീകാരത്തെത്തുടർന്നാ ണ് നിർദേശം ശൂറ ചർച്ചക്കും വോട്ടിനുമിടുന്നത്. 2024 ആഗസ്റ്റിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ പുറപ്പെടുവിച്ച ബഹുരാഷ്ട്ര സംരംഭങ്ങൾക്കുള്ള ആഭ്യന്തര മിനി മം ടോപ്പ്-അപ്പ് ടാക്സ് നിയമത്തെയാണ് എം.പിമാർ വോട്ടിനിട്ടതും അംഗീകരിച്ചതും.
പുതിയ നിയമ പ്രകാരം ഇത്തരം കമ്പനികൾക്ക് 15 ശതമാനം കുറഞ്ഞ നികുതി ചുമത്തും. ഇതോടെ ആഭ്യന്തര സമ്പദ് വ്യവസ്ഥക്ക് ബിസിനസുകൾ ന്യായമായ സംഭാവന നൽകുന്നുണ്ടെന്ന് ഉറപ്പ് വരുത്തും.നിർദിഷ്ട നിയമപ്രകാരം രാജ്യത്ത് 348 ബഹുരാഷ്ട്ര കമ്പനികൾ നിന്നായി 130 ദശലക്ഷം ദീനാർ വാർഷിക നികുതി വരുമാനം പ്രതീക്ഷി ക്കുന്നുണ്ടെന്ന് ധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ പറ
ഞ്ഞു.
ഈ വരുമാനം ബഹ്റൈന്റെ സാമ്പത്തിക സ്ഥിതിക്ക് കാര്യമായ സംഭാവനയാകുമെ ന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ധനപരമായ സുസ്ഥിരത കൈവരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ശൈഖ് സൽമാൻ പറഞ്ഞു.കൂടാതെ വിദേശ നിക്ഷേപത്തിനുള്ള ആകർഷകമായ രാജ്യമെന്ന നിലയിൽ ബഹ്റൈന്റെ സ്ഥാനം ശക്തിപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.