അവധി ദിനങ്ങളില്‍ യുഎഇയിലെ എല്ലാ സ്വകാര്യസ്ഥാപനങ്ങളിലും കമ്പനികളിലും ജോലി ചെയ്യുന്നവര്‍ക്ക് ശമ്പളത്തോടെയുള്ള അവധിയായിരിക്കും
ദുബയ്: യുഎഇയിലെ സ്വകാര്യമേഖലയ്ക്ക് നാലുദിവസത്തെ അവധി പ്രഖ്യാപിച്ചു. ബലിപെരുന്നാ ളിനോട് അനുബന്ധിച്ചാണ് മാനവ വിഭവശേ ഷി സ്വദേശിവത്കരണ മന്ത്രാലയം അവധി പ്രഖ്യാ പിച്ചത്. ജൂലൈ 19 മുതല്‍ 22 വരെയാണ് അവധി. ഈ അവധി ദിനങ്ങളില്‍ യുഎഇയിലെ എല്ലാ സ്വകാര്യസ്ഥാപനങ്ങളിലും കമ്പനികളിലും ജോലിചെയ്യുന്നവര്‍ക്ക് ശമ്പളത്തോടെയുള്ള അവധി യായിരിക്കും.
സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന ആളുകള്‍ക്ക് ഇതേ തിയ്യതി അവധി നല്‍കുമെന്ന് നേര ത്തെ അറിയിച്ചിരുന്നു. യുഎഇയിലെ താമസക്കാര്‍ ക്ക് ബലിപെരുന്നാള്‍ ആഘോഷത്തിന് ഇത്തവ ണ വാരാന്ത്യ അവധികള്‍ കൂടി ചേര്‍ത്ത് ആറുദിവസം ലഭിക്കും. ഈ മാസം 19ന് അറഫാദിനം മുത ല്‍ 22 വരെയാണ് യുഎഇയില്‍ സര്‍ക്കാര്‍ അവധിദിനങ്ങള്‍. ഫെഡറല്‍ അതോറിറ്റി അധികൃതരാ ണ് ഇക്കാര്യം അറിയിച്ചത്.
ഈദുല്‍ അദ്ഹ അവധിയും വാരാന്ത്യ അവധികളും ഇത്തവണ ഒരുമിച്ചാണ് വന്നത്. വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധികള്‍ കൂടി ചേ ര്‍ന്ന് ഞായറാഴ്ചയാവും മന്ത്രാലയങ്ങളും സ്ഥാപന ങ്ങളും തുറക്കുക. ഇതോടെ ആഘോഷത്തിന് തുടര്‍ച്ചയായ ആറുദിവസം ജീവനക്കാര്‍ക്ക് ലഭിക്കും. കൂടിച്ചേരലുകള്‍ക്കും മറ്റും ഇത്തവണയും കടുത്ത നിയന്ത്രണങ്ങളുണ്ടാവും.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.