Home

ബലാത്സംഗം, പ്രകൃതി വിരുദ്ധ പീഡനം ; നടി കങ്കണയുടെ അംഗരക്ഷകനെതിരെ യുവതിയുടെ പരാതി

വിവാഹവാഗ്ദാനം നല്‍കി കുമാര്‍ ഹെഗ്‌ഡെ പീഡിപ്പിച്ചെന്ന് 30 വയസുകാരിയായ ബ്യൂട്ടീഷനാണ് പൊലീസില്‍ പരാതി നല്‍കിയത്. ബലാത്സംഗത്തിനും പ്രകൃതി വിരുദ്ധ പീഡനത്തിനും ഇരയാ ക്കിയെന്ന യുവതിയുടെ പരാതിയില്‍ അംഗരക്ഷകനെതിരെ മുംബൈ ഡിഎന്‍ നഗര്‍ പൊലീസ് സ്റ്റേഷനിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്

മുംബൈ : ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ അംഗരക്ഷകന്‍ കുമാര്‍ ഹെഗ്‌ഡെക്കെതിരെ ബലാത്സംഗ കുറ്റത്തിന് കേസ്. വിവാഹവാഗ്ദാനം നല്‍കി കുമാര്‍ ഹെഗ്‌ഡെ പീഡിപ്പിച്ചെന്ന് 30 വയസുകാരിയായ ബ്യൂട്ടീഷനാണ് പൊലീസില്‍ പരാതി നല്‍കിയത്. ബലാത്സംഗത്തിനും പ്രകൃതി വിരുദ്ധ പീഡനത്തിനും ഇരയാക്കിയെന്ന യുവതിയുടെ പരാതിയില്‍ അംഗരക്ഷകനെതിരെ മുംബൈ ഡിഎന്‍ നഗര്‍ പൊലീസ് സ്റ്റേഷനിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കങ്കണയുടെ സ്വകാര്യ അംഗ രക്ഷകരിലൊരാളാണ് കുമാറെന്നാണ് റിപ്പോര്‍ട്ടുകള്‍. വഞ്ചനാ ക്കുറ്റവും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. പരാതിക്കാരിയെ വിദഗ്ധ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയയാക്കിയ ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കങ്കണയുടെ സ്വകാര്യ അംഗ രക്ഷകരിലൊരാളാണ് കുമാറെന്നാണ് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഇക്കാര്യം സംബന്ധിച്ച് പൊലീസ് സ്ഥിരീകരണം നല്‍കിയിട്ടില്ല.

പരാതിക്കാരിയും അംഗരക്ഷകനും തമ്മില്‍ ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്നു. എട്ട് വര്‍ഷമായി ഇരുവരും തമ്മില്‍ ബന്ധമുണ്ട്. തന്നെ ശാരീരിക ബന്ധത്തിന് ഹെഗ്‌ഡെ നിര്‍ബന്ധിച്ചിരുന്നതായും യുവതി ആരോപിച്ചു. എന്നാല്‍ ഇതിന് പിന്നാലെ തന്നെ പല അവസരങ്ങളിലും ബലപ്ര യോഗത്തി ലൂടെ ശാരീരിക ബന്ധം സ്ഥാപിച്ചു എന്നാണ് യുവതി ആരോപിക്കുന്നത്. ഇക്കഴിഞ്ഞ ഏപ്രില്‍ 27ന് മാതാവിന് സുഖമില്ലെന്ന് പറഞ്ഞ്? തന്റെ കൈയില്‍ നിന്ന്? 50000 രൂപ വാങ്ങി ഹെഗ്‌ഡെ കടന്നു കളഞ്ഞുവെന്നും പരാതിയില്‍ ആരോപണമുണ്ട്. കേസില്‍ അന്വേഷണം പുരേഗമി ക്കുകയാണ്. കങ്കണയുടെ ഓഫീസോ അടുത്ത വൃത്തങ്ങളോ സംഭവുമായി ബന്ധപ്പെട്ട് പ്രതികരിച്ചിട്ടില്ല.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.