എംജി യൂണിവേഴ്സിറ്റി സെനറ്റ് തെരഞ്ഞെടുപ്പിനിടെ നടന്ന സംഘര്‍ഷത്തിന് പിന്നാലെ എസ്എഫ്ഐ നേതാക്കള്‍ക്ക് എതിരെ പരാതിയുമായി എഐഎസ്എഫ് വനിതാ നേതാവ്
കൊച്ചി:എംജി യൂണിവേഴ്സിറ്റി സെനറ്റ് തെരഞ്ഞെടുപ്പിനിടെ നടന്ന സംഘര്‍ഷത്തിന് പിന്നാലെ എസ്എഫ്ഐ നേതാക്കള്‍ക്ക് എതിരെ പരാതിയുമായി എഐഎസ്എഫ് വനിതാ നേതാവ്. എസ്എഫ്ഐ എറണാകുളം ജില്ലാ നേതാക്കളായ ആര്‍ഷോ, അമല്‍, പ്രജിത്ത് ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് എതിരെയാണ് എഐഎസ്എഫ് സം സ്ഥാന കമ്മിറ്റി അംഗം പരാതി നല്‍കിയിരി ക്കുന്നത്.
കേട്ടാലറയ്ക്കുന്ന തെറിവിളിച്ച് ദേഹത്ത് കടന്നുപിടിച്ചു. ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. വസ്ത്രം വലിച്ചു കീറാനുള്ള ശ്രമം നടന്നു.തലയ്ക്കു പുറകിലും കഴുത്തിനു പുറകിലും അടിച്ചു. നടുവിന് ചവിട്ടിയെന്നും എഐഎസ്എഫ് വനിതാ നേതാവ് പറഞ്ഞു.
മഹാത്മാഗാന്ധി സര്‍വകലാശാല സെനറ്റ് തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ പാനലിന് എതിരെ എഐ എസ്എഫ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയതിനെ ചൊല്ലിയാണ് സംഘര്‍ഷമുണ്ടായത്. തെരഞ്ഞെ ടുപ്പിന് എത്തിയ എഐഎസ്എഫ് നേതാക്കളെ ക്യാമ്പസിനുള്ളില്‍ വെച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദി ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.മന്ത്രി ആര്‍ ബിന്ദുവിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗമായ എസ്എഫ്ഐ നേതാവ് കെ എം അരുണും തങ്ങളെ മര്‍ദിക്കാനുണ്ടായിരുന്നു എന്ന് എഐഎസ്എഫ് ആരോപിച്ചു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.