Breaking News

ഫ്‌ളാറ്റില്‍ കണ്ട രക്തം വൈഗയുടേതല്ല ; സനു മോഹനെ കണ്ടെത്താന്‍ തിരച്ചില്‍ നോട്ടീസ്

മനുഷ്യരക്തമാണെന്ന് പരിശോധനയില്‍ വ്യക്തമായിരുന്നു. എന്നാല്‍, ഇത് വൈഗയുടേ തല്ലെന്നാണ് പൊലിസ് കണ്ടെത്തല്‍. കുട്ടിയുടെ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് കൂടി പരിശോധിച്ച ശേഷം നടത്തിയ അന്വേഷണത്തിലാണ് ഈ നിഗമനത്തിലെത്തിയതെന്ന് കേസ് അന്വേഷിക്കുന്ന തൃക്കാക്കര സി.ഐ കെ. ധനപാലന്‍

              കൊച്ചി : ഫ്‌ളാറ്റില്‍ കണ്ടെത്തിയ രക്തം മുട്ടാര്‍പ്പുഴയില്‍ മരിച്ച പതിമൂന്നുകാരി വൈഗയുടേ ത്  അല്ലെന്ന് അന്വേഷണം സംഘം.വൈഗയുടെ മരണത്തെ തുടര്‍ന്ന്്കാണാതായ അച്ഛന്‍ സനു മോഹന്റെ കങ്ങരപ്പടിയിലെ ഫ്‌ളാറ്റിലാണ് പൊലിസ് രക്തം കണ്ടെത്തിയത്. മനുഷ്യരക്തമാണെന്ന് പരിശോധനയില്‍ വ്യക്തമായിരുന്നു. എന്നാല്‍, ഇത് വൈഗയുടേതല്ലെന്നാണ് പൊലിസ് കണ്ടെത്ത ല്‍. കുട്ടിയുടെ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് കൂടി പരിശോധിച്ച ശേഷം നടത്തിയ അന്വേഷണത്തിലാണ് ഈ നിഗമനത്തിലെത്തിയതെന്ന് കേസ് അന്വേഷിക്കുന്ന തൃക്കാക്കര സി.ഐ കെ. ധനപാലന്‍ പറ ഞ്ഞു.

കുട്ടിയുടെ മൃതദേഹത്തില്‍ പരിക്കുകളോ, ബലപ്രയോഗം നടത്തിയ ലക്ഷണങ്ങളോ ഇല്ല. മുങ്ങി മരണത്തിന്റെ സൂചനകളാണ് പോസ്റ്റുമോര്‍ട്ട ത്തില്‍ കണ്ടെത്തിയത്. എന്നാല്‍, കൂടുതല്‍ വ്യക്തത വരാന്‍ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കൂടി ലഭിക്കണമെന്ന് പൊലീസ് പറ ഞ്ഞു .  ഫ്‌ളാറ്റില്‍ കണ്ട രക്തം സനു മോഹന്റേതാകാനാണ് സാധ്യതയെന്ന് പൊലീസ് സംശയി ക്കുന്നു.

മാര്‍ച്ച് 21-നാണ് സനു മോഹനെയും മകള്‍ വൈഗയെയും കാണാതാകുന്നത്. പിറ്റേദിവസം വൈഗ യുടെ മൃതദേഹം മുട്ടാര്‍പ്പുഴയില്‍ നിന്ന് കണ്ടെത്തി. അന്നുമുതല്‍ അന്വേഷണം നടത്തിയെങ്കിലും സനു മോഹന്‍ വാളയാര്‍ അതിര്‍ത്തി കടന്നതായി കണ്ടെത്തിയതല്ലാതെ മറ്റു വിവരമൊന്നും കിട്ടി യിട്ടില്ല.

സനു മോഹനെ കുറിച്ച് സൂചന ലഭിക്കാത്തതിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാനിരിക്കെ അന്വേ ഷണ സംഘം ചെന്നൈയിലെത്തി. ഇയാള്‍ ചെന്നൈയിലുണ്ടെന്ന അഭ്യൂഹത്തെ തുടര്‍ന്നാണ് അന്വേഷണ സംഘം ഇവിടെ എത്തിയത്. എസ്.ഐ. ഉള്‍പ്പെടെയുള്ള മൂന്നംഗ സംഘമാണ് തമി ഴ്നാട്ടിലുള്ളത്. നാട്ടിലേക്ക് മടങ്ങാനിരുന്ന പൊലീസ് സംഘം പുതിയ സൂചന കിട്ടിയതനുസരിച്ചാണ് ചെന്നൈയിലേക്ക് തിരിച്ചത്.

അതേസമയം സനു മോഹനെ കണ്ടെത്തുന്നതിനായി പൊലീസ് തിരച്ചില്‍ നോട്ടീസ് പുറപ്പെടു വിച്ചു. വെള്ളിയാഴ്ച വൈകീട്ടോടെയാണ് തൃക്കാക്കര പോലീസ് നോട്ടീസ് പുറത്തുവിട്ടത്. ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവ ഉള്‍പ്പടെ, ആളുകള്‍ കൂടാന്‍ സാധ്യയുള്ള സ്ഥലങ്ങളില്‍ നോട്ടീസ് പതിക്കും. ഇതര സംസ്ഥാനങ്ങളിലെ പോലീസ് സ്റ്റേഷനുകള്‍ക്കും നോട്ടീസ് കൈമാറും

 

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

2 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

2 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

2 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

2 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

2 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

2 months ago

This website uses cookies.