Breaking News

ജിസിസി ഉച്ചകോടി: കുവൈത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം; ഈ റോഡുകൾ അടച്ചിടും.

കുവൈത്ത്‌ സിറ്റി : ജിസിസി 45-ാമത് ഉച്ചകോടിയോടെ അനുബന്ധിച്ച് ഞായറാഴ്ച രാവിലെ 10.30 മുതല്‍ ചില പ്രധാന റോഡുകള്‍ അടച്ചിടുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഗള്‍ഫ് രാഷ്ട്ര നേതാക്കള്‍ എത്തുന്ന സാഹചര്യത്തിലാണ് നിയന്ത്രണം.
അടച്ചിടുന്ന പ്രധാന റോഡുകള്‍
കിങ് ഫൈസല്‍ ബിന്‍ അബ്ദുള്‍ അസീസ് റോഡ്
എയര്‍പോര്‍ട്ട് റൗണ്ടബോട്ടിന്റെ തുടക്കത്തില്‍ നിന്ന് കുവൈത്ത്‌ സിറ്റി ദിശയിലേക്കുള്ള റോഡ്. പ്രസ്തുത റോഡിലൂടെ സഞ്ചരിക്കുന്നവര്‍ ഗസാലി, 6.5 പാതകളിലേക്ക് വാഹനം തിരിച്ചു വിടണം. അത്‌പോലെ തന്നെ കുവൈത്ത് സിറ്റിയില്‍ നിന്ന് എയര്‍പോര്‍ട്ട് ദിശയിലേക്ക് വരുന്നവര്‍ സിക്‌സ്ത് റിങ് റോഡിലേക്ക് പ്രവേശിച്ചു ജഹ്റാ ഭാഗത്തേയ്ക്ക് വാഹനങ്ങള്‍ തിരിച്ചു വിടണം.
∙ സിക്‌സ്ത് റിങ് റോഡ്
ജഹ്റാ ഭാഗത്ത് നിന്ന് മെസീലയിലേക്കുള്ള പാത അടച്ചിടും. ഇതിലൂടെ വരുന്നവര്‍ കിങ് ഫൈസല്‍ ബിന്‍ അബ്ദുല്‍അസീസ് റോഡിലൂടെ കുവൈത്ത് സിറ്റി ഭാഗത്തേയ്ക്ക് പോകണം.അത്‌പോലെ തന്നെ മെസീലയില്‍ നിന്ന് ജഹ്‌റയ്ക്കുള്ളവരും കിങ് ഫൈസല്‍ ബിന്‍ അബ്ദുല്‍അസീസ് പാതയിലൂടെ തിരിയണം.
∙ കിങ് ഫഹദ് ബിന്‍ അബ്ദു ല്‍അസീസ് പാത
അഹ്മദിയില്‍ നിന്നുള്ള വാഹനങ്ങള്‍ എയര്‍പോര്‍ട്ട് റോഡിലേക്ക് കടക്കാതെ സിക്‌സ്ത് റിങ് റോഡിലേക്കും മെസീല ദിശയിലേക്കും തിരിച്ചു വിടണം. കുവൈത്ത് സിറ്റിയില്‍ നിന്ന് ഫിഫ്ത് റിങ് റോഡിലേക്കുള്ള പാത തുറന്നിരിക്കും, എന്നാല്‍ കിംഗ് ഫൈസല്‍ റോഡിലേക്കുള്ള  ഭാഗം അടച്ചിടും.കുവൈത്ത്‌ സിറ്റിയില്‍ നിന്ന് അഹ്മദിയിലേക്കുള്ള വാഹനങ്ങള്‍ ജഹ്റാ, സാല്‍മിയ റോഡുകളിലൂടെ വേണം പോകേണ്ടത്. സബ്ഹാന്‍ റോഡിന്റെ ഇരു ദിശകളും പൂർണമായും അടച്ചു ഇടുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.