ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആരോപണവുമായി കോൺഗ്രസ് രംഗത്ത്. തിരഞ്ഞെടുപ്പ് കമ്മീഷൻ ഫലങ്ങൾ സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നത് മന്ദഗതിയിലാക്കുന്നുവെന്ന് കോൺഗ്രസ് ആരോപിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിലും സമാന അവസ്ഥയായിരുന്നുവെന്നും തിരഞ്ഞെടുപ്പ് കമ്മീഷനുമേൽ ബിജെപി സമ്മർദ്ദം ചെലുത്തുകയാണോയെന്നും കോൺഗ്രസ് നേതാവ് ജയറാം രമേശ് എക്സിൽ ചോദിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ ചോദ്യങ്ങൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകുമെന്ന് പ്രതീക്ഷിക്കുന്നതായും കോൺഗ്രസ് നേതാവ് കൂട്ടിച്ചേർത്തു. ഹരിയാനയിലെ വോട്ടെണ്ണൽ വിവരങ്ങൾ പുറത്തുവിടുന്നില്ല. വിവരങ്ങൾ ബോധപൂർവ്വം വൈകിപ്പിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
ഹരിയാനയിലെയും ജമ്മു കശ്മീരിലെയും നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിൻ്റെ ട്രെൻഡുകൾ അപ്ഡേറ്റ് ചെയ്യുന്നതിൽ താമസം നേരിടുന്നത് ചോദ്യം ചെയ്ത് കോൺഗ്രസ് നേതാവ് പവൻ ഖേരയും രംഗത്തെത്തി. തിരഞ്ഞെടുപ്പ് കമ്മീഷൻ അപ്ഡേറ്റ് ചെയ്തിരിക്കുന്ന റൗണ്ടുകളുടെ എണ്ണത്തിലും വോട്ടെണ്ണൽ കഴിഞ്ഞ യഥാർത്ഥ റൗണ്ടുകളുടെ എണ്ണത്തിലും പൊരുത്തക്കേടുകളുണ്ടെന്നാണ് പവൻ ഖേരയുടെ ആരോപണം.
തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഡാറ്റ പിന്നിലാണ്. ഇപ്പോഴും 4, 5 റൗണ്ടുകൾ പിന്നിട്ട ഡാറ്റയാണ് അവർ കാണിക്കുന്നത്. യഥാർത്ഥത്തിൽ 11 റൗണ്ടുകൾ എണ്ണിക്കഴിഞ്ഞുവെന്നായിരുന്നു ഖേരയുടെ പ്രതികരണം. അപ്ഡേറ്റുകൾ പങ്കുവെയ്ക്കുന്നതിൽ കാലതാമസം വരുത്താൻ ബിജെപി പ്രാദേശിക ഭരണകൂടങ്ങൾക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നതായും ഖേര ആരോപിച്ചു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.