കൊച്ചി : കുപ്രസിദ്ധ ഗുണ്ടാ നേതാവായ ഓം പ്രകാശിനെ ഹോട്ടലിലെത്തി സന്ദർശിച്ചെന്ന ആരോപണത്തിൽ പ്രതികരണവുമായി നടി പ്രയാഗ മാർട്ടിൻ. ഓം പ്രകാശ് എന്ന വ്യക്തിയെ നേരിട്ടോ അല്ലാതെയോ തനിക്ക് പരിചയമില്ല എന്നും ഹോട്ടലിൽ പോയെങ്കിലും ഓം പ്രകാശിനെ കണ്ടിട്ടില്ല എന്നും പ്രയാഗ പറഞ്ഞു. സുഹൃത്തുക്കളോടൊപ്പം അവരുടെ സുഹൃത്തുക്കളെ സന്ദർശിക്കാനാണ് ഹോട്ടലിൽ പോയത്, ആ സുഹൃത്തുക്കളുടെ പേരോ പശ്ചാത്തലമോ അന്വേഷിക്കേണ്ട കാര്യം തനിക്കില്ല. അവിടെവച്ച് ഓം പ്രകാശിനെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. ഒരു ഉദ്ഘാടന ചടങ്ങ് ഉളളതിനാൽ ഏഴു മണിക്ക് തന്നെ അവിടെനിന്ന് മടങ്ങി, പ്രയാഗ പറയുന്നു. തന്റെ ജീവിതം തനിക്ക് ഇഷ്ടമുള്ളതുപോലെ ജീവിക്കാനുള്ളതാണെന്നും അതിനെപ്പറ്റി മറ്റുള്ളവർ പറയുന്ന അഭിപ്രായങ്ങൾ ചെവിക്കൊള്ളാറില്ല എന്നും പ്രയാഗ പറഞ്ഞു. തന്നെപ്പറ്റി വാസ്തവവിരുദ്ധമായ കാര്യങ്ങൾ പ്രചരിക്കുന്നത് കേട്ട് മിണ്ടാതിരിക്കാൻ കഴിയില്ല എന്നും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകളിൽ ഒരു അടിസ്ഥാനവുമില്ല എന്നും പ്രയാഗ മാർട്ടിൻ പറഞ്ഞു.
പ്രയാഗയുടെ വാക്കുകൾ: ‘‘ഞാൻ ഇന്ന് (തിങ്കളാഴ്ച) കോഴിക്കോട് നിന്ന് നാലരയ്ക്ക് എത്തി ഒരു ഉറക്കം കഴിഞ്ഞ് എണീറ്റ് ഒരു കോൾ എടുത്ത ഓർമ്മയേ ഉള്ളൂ. അപ്പോഴാണ് എന്റെ അടുത്ത് ഈ ഓം പ്രകാശ് എന്ന ആളെ പറ്റി ഇങ്ങനെ കേൾക്കുന്നുണ്ടല്ലോ എന്ന് പറഞ്ഞ് മീഡിയ വിളിച്ചത്. ഇത് എനിക്ക് എന്താണെന്ന് അറിയില്ല, എനിക്ക് പുള്ളിക്കാരനെയും അറിയില്ല. സോഷ്യൽ മീഡിയ സോഷ്യൽ മീഡിയയുടെതായിട്ടുള്ള കഥകൾ മെനഞ്ഞ് ഉണ്ടാക്കിയെടുക്കും. അത് ഞാൻ സമ്മതിച്ചുകൊടുക്കേണ്ട കാര്യമില്ല. ഓം പ്രകാശ് എന്ന ആളിനെ എനിക്ക് അറിയില്ല. ആ പേര് ഞാൻ കേൾക്കുന്നത് ഒരാൾ എന്നെ വിളിച്ചു ചോദിച്ചപ്പോഴാണ്. എന്റെ സുഹൃത്തുക്കളുമായിട്ട് അവരുടെ സുഹൃത്തുക്കളെ കാണാൻ ആണ് ഞാൻ ക്രൗൺ പ്ലാസയിൽ പോയത്.
രാവിലെ നാലര–അഞ്ച് ആയി അവിടെ എത്തിയപ്പോൾ. എനിക്ക് അന്ന് രാവിലെ എട്ടരയ്ക്കുള്ള വന്ദേഭാരതിന് കോഴിക്കോട് പോകണം. അതു കാരണം, ഞാൻ ആ സ്യൂട്ട് റൂമിൽ തന്നെ അൽപം വിശ്രമിച്ചോട്ടെ എന്നു ചോദിച്ചു. അവിടെ നാലഞ്ചു വയസ്സുള്ള ഒരു കുഞ്ഞുണ്ടായിരുന്നു. ആ കുഞ്ഞിനൊപ്പമാണ് ഞാൻ കുറച്ചു നേരം കിടന്നത്. ഏകദേശം രണ്ടു മണിക്കൂർ കിടന്നു. എന്റെ സമയം മോശമാണ് എന്നതിന് വലിയ ഉദാഹരണമാണ് ഇത്. ഈ ഓം പ്രകാശിനെ സത്യം പറഞ്ഞാൽ ഞാൻ കണ്ടിട്ടില്ല. എനിക്ക് കോഴിക്കോട് ഒരു ഉദ്ഘാടന ചടങ്ങുണ്ടായിരുന്നു. വന്ദേഭാരത് എട്ടരയ്ക്കാണ്. ഞാൻ അവിടെ നിന്ന് 7 മണിയായപ്പോൾ പോയി. വന്ദേഭാരതിൽ കോഴിക്കോട് എത്തി. പിന്നെ അവിടെ നിന്ന് തിരിച്ചു വന്നത് ഇന്നാണ്. ഒരു ഉറക്കം കഴിഞ്ഞു എഴുന്നേറ്റപ്പോഴാണ് ഈ വക കാര്യങ്ങളും ന്യൂസും ഫോൺ കോൾസും എല്ലാം ആയിട്ട് ബഹളം ആയിട്ട് ഇരിക്കുന്നത് അറിഞ്ഞത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.