Home

പ്രശസ്ത ഗായിക കല്യാണി മേനോന്‍ അന്തരിച്ചു

രാമു കാര്യാട്ടിന്റെ ദ്വീപ് എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറിയത്. പവനരച്ചെഴുതുന്നു കോലങ്ങളെന്നും, ശ്യാമസുന്ദര കേരകേദാരഭൂമി എന്നിവയാണ് പ്രശസ്ത ഗാനങ്ങള്‍.

ചെന്നൈ : പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക കല്യാണി മേനോന്‍ അന്തരിച്ചു. 80 വയസ്സായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയില്‍ ചി കിത്സയിലായിരുന്നു.തമിഴിലും മലയാളത്തിലുമായി നൂറിലേറെ പാട്ടുകള്‍ പാടിയിട്ടുണ്ട്. കൊച്ചി കാ രയ്ക്കാട്ട് കുടുംബാംഗവും സംവിധായകന്‍ രാജീവ് മേനോന്റെ അമ്മയുമാണ്.

1970 കളില്‍ ക്ലാസ്സിക്കല്‍ ഗായികയായാണ് കല്യാണി മേനോന്‍ രംഗത്തുവന്നത്. പിന്നീട് സിനിമാഗാ നരംഗത്തും തിളങ്ങി. 1977ല്‍ രാമുകാര്യാട്ടിന്റെ ദ്വീപ് എന്ന സിനിമയില്‍ കണ്ണീരിന്‍ മഴയത്ത് എന്ന കല്യാണി മേനോന്‍ ആലപിച്ച് ഗാനം ശ്രദ്ധേയമായി. 1973ല്‍ തോപ്പില്‍ ഭാസി സംവിധാനം ചെയ്ത ‘അ ബല’യാണ് ആദ്യമായി പാടിയ ചിത്രം.

പവനരച്ചെഴുതുന്നു, ഋതുഭേദകല്‍പന, ജലശയ്യയില്‍ തളിരമ്പിളി, എന്നിവയാണ് പ്രശസ്ത മലയാള ഗാനങ്ങള്‍. അലൈപായുതേ, മുത്തു, കാതല ന്‍ തുടങ്ങിയ സിനിമകളില്‍ എ.ആര്‍. റഹ്മാന്‍ ചിട്ടപ്പെ ടുത്തിയ പാട്ടുകള്‍ പാടിയതോടെ തമിഴകത്ത് സൂപ്പര്‍ ഹിറ്റായി. 2018ല്‍ പുറത്തിറങ്ങിയ വിജയ് സേ തുപതി സിനിമ 96 ലെ കാതലേ… കാതലേയെന്ന പാട്ടാണ് ഒടുവില്‍ സിനിമയ്ക്കായി പാടിയത്. എ ആര്‍ റഹ്മാന്റെ സംഗീതസംവിധാനത്തില്‍ നിരവധി ഗാനങ്ങള്‍ കല്യാണി മേനോന്‍ ആലപിച്ചു. തമിഴ്‌നാട് സര്‍ക്കാര്‍ കലൈമാമണി പുരസ്‌കാരം നല്‍കി ആദരിച്ചിട്ടുണ്ട്.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.