Breaking News

‘ഇരയെ വിവാഹം കഴിക്കാന്‍ പ്രതിയെ അനുവദിക്കില്ല’ ; കൊട്ടിയൂര്‍ പീഡനക്കേസില്‍ റോബിന്റെയും ഇരയുടെയും ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

വിവാഹത്തിനായി ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് റോബിന്‍ വടക്കുംചേരിയും കേസിലെ ഇരയുമാണ് ഹര്‍ജികള്‍ നല്‍കിയത്. ഹര്‍ജിക്കാര്‍ക്ക് ഹൈക്കോടതിയെ സമീപി ക്കാമെന്ന് ബെഞ്ച് അറിയിച്ചു.

ന്യൂഡല്‍ഹി: വിവാഹത്തിനായി ജാമ്യം നല്‍കണമെന്ന ആവശ്യപ്പെട്ട് കൊട്ടിയൂര്‍ പീഡന കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ വൈദികന്‍ റോബിന്‍ വടക്കുംചേരി നല്‍കിയ ഹര്‍ജിയില്‍ ഇടപെടില്ലെന്ന് സു പ്രീം കോടതി. ഇതേ ആവശ്യം ഉന്നയിച്ച് കേസിലെ ഇര നല്‍കിയ ഹര്‍ജിയിലും ഇടപെടാന്‍ ജസ്റ്റി സുമാരായ ഹേമന്ദ് ഗുപ്തയും എഎസ് ബോപ്പണ്ണയും അടങ്ങിയ ബെഞ്ച് വിസമ്മതിച്ചു. ഹര്‍ജിക്കാര്‍ ക്ക് ഹൈക്കോടതിയെ സമീപിക്കാമെന്ന് ബെഞ്ച് അറിയിച്ചു.

വിവാഹത്തിനായി ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് റോബിന്‍ വടക്കുംചേരിയും കേസി ലെ ഇരയുമാണ് ഹര്‍ജികള്‍ നല്‍കിയത്. കേസി ലെ ഇരയെ വിവാഹം കഴിക്കാന്‍ ജാമ്യം അനുവദി ക്കണം എന്നാണ് സുപ്രീം കോടതിയില്‍ റോബിന്‍ വടക്കുംചേരി നല്‍കിയ ഹര്‍ജിയില്‍ ആവശ്യ പ്പെട്ടത്. റോബിനെ വിവാഹം കഴിക്കാന്‍ അനുവദിക്കണമെന്നും ഇതിനായി അദ്ദേഹത്തിനു രണ്ട് മാസത്തെ ജാമ്യം അനുവദിക്കണം എന്നും പെണ്‍കുട്ടിയും കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയി ല്‍ ആവശ്യപ്പെട്ടു.

ഹര്‍ജി പരിഗണിച്ചപ്പോള്‍ ഇരുവരുടെയും പ്രായം കോടതി ആരാഞ്ഞു. റോബിന് 45ഉം ഇരയ്ക്ക് 25ഉം ആണെന്ന് അദ്ദേഹത്തിനു വേണ്ടി ഹാജരായ അഭിഭാഷന്‍ അറിയിച്ചപ്പോള്‍ ഹൈക്കോടതിയെ സമീപിക്കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.