മനാമ : പ്രവാസി വിദ്യാർഥികളുടെ ബഹ്‌റൈനിലെ ഉന്നത വിദ്യാഭ്യാസം പ്രതിസന്ധിയിൽ. എൻജിനീയറിങ്, മെഡിക്കൽ, മറ്റ് പ്രഫഷനൽ കോഴ്‌സുകളിൽ ബഹ്‌റൈനിൽ തുടർ പഠനം ആഗ്രഹിക്കുന്നവർക്ക് ബഹ്‌റൈനിലെ സർവകലാശാലകളിലേക്കുള്ള പ്രവേശനം നാമമാത്രമാണ്. ഉയർന്ന ഫീസ് ഘടനയും ഇന്ത്യയിൽ ബഹ്‌റൈനിലെ സർവകലാശാലകളുടെ ഗുണനിലവാരം ജോലികളിൽ അംഗീകരിക്കപ്പെടുമോ എന്നുമുള്ള ആശങ്കയുമാണ് പ്ലസ് ടു പഠനം കഴിയുന്നതോടെ വിദ്യാർഥികൾ നാട്ടിലേക്കോ അല്ലെങ്കിൽ മറ്റു വിദേശ രാജ്യങ്ങളിലേക്കോ ചേക്കേറാൻ കാരണമാകുന്നത്.
ബഹ്‌റൈനിൽ നിരവധി യൂണിവേഴ്‌സിറ്റികൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും അവയെല്ലാം സ്വദേശികൾക്ക് മുൻഗണന നൽകിക്കൊണ്ടുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങളാണ്. അത് കൊണ്ട് തന്നെ ഇന്ത്യൻ വിദ്യാർഥികൾ ബഹ്‌റൈനിലെ സ്‌ഥാപനങ്ങളിൽ പഠിക്കാനും ആഗ്രഹിക്കുന്നില്ല. ദീർഘകാലമായി ബഹ്‌റൈനിൽ തന്നെ തുടരുന്ന പ്രവാസി രക്ഷിതാക്കൾ അവരുടെ മക്കൾക്കും ഇതേ രാജ്യത്ത് തന്നെ ജോലി സാധ്യത ആരായുന്നവർ മാത്രമാണ് ബഹ്‌റൈനിലെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ പ്രവേശനം നേടുന്നത്.
ഇന്ത്യയിൽ അടക്കമുള്ള സർവകലാശാലകളുടെ വിദൂര പഠന കോഴ്‌സുകൾ സ്വകാര്യ വിദ്യാഭ്യാസ സ്‌ഥാപനങ്ങളാണ് ഇങ്ങനെ ചേരുന്നവർക്കുള്ള മറ്റൊരു പോംവഴി. എന്നാൽ എൻജിനീയറിങ്, പോലുള്ള മറ്റു സാങ്കേതിക വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽ തുടർപഠനം ആഗ്രഹിക്കുന്നവർക്ക് സ്വകാര്യ സ്‌ഥാപനങ്ങളും ബഹ്‌റൈനിൽ ഇല്ല എന്ന് തന്നെ പറയാം.
അക്കൗണ്ടിങ്, ബിസിനസ്,ഇംഗ്ലിഷ് ബിരുദം തുടങ്ങിയ പഠിക്കുന്നതിന് വിദേശ സർവകലാശാലകളുടേത് അടക്കമുള്ള സൗകര്യങ്ങൾ നിലവിലുണ്ട്. എന്നാൽ ഇത്തരം സ്‌ഥാപനങ്ങളിലെ ഫീസ് സാധാരണക്കാർക്ക് താങ്ങാവുന്നതല്ല എന്നതാണ് പലരും തുടർപഠനം ഇന്ത്യയിലേക്ക് തന്നെ മാറ്റുന്നത്. മക്കളുടെ പ്ലസ് ടു പഠനം കഴിയുന്നത്തോടെ പല രക്ഷിതാക്കളും ഇപ്പോൾ പ്രവാസം തന്നെ അവസാനിപ്പിക്കുന്ന രീതിയും കണ്ടുവരുന്നുണ്ട്. മെഡിക്കൽ, എൻജിനീയറിങ് എൻട്രൻസ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പ് പ്ലസ് വൺ പഠനകാലത്ത് തന്നെ ഓൺലൈൻ വഴി ആരംഭിക്കുന്ന വലിയൊരു വിഭാഗത്തെ ലക്ഷ്യമിട്ട് ഇന്ത്യയിലെ വിവിധ എൻട്രൻസ് കോച്ചിങ് സ്‌ഥാപനങ്ങളുടെ ശാഖകളും ബഹ്‌റൈനിൽ ആരംഭിച്ചിട്ടുണ്ട്.
എൻട്രൻസ് എഴുതാൻ താൽപര്യമില്ലാത്ത, എന്നാൽ ജോലി സാധ്യതയുള്ള മറ്റു കോഴ്‌സുകളിൽ പഠിക്കാൻ പ്രവാസികൾ പലരും ആശ്രയിക്കുന്നത് ബെംഗളൂരു പോലുള്ള നഗരങ്ങളെയാണ്. കേരളത്തിലെ ഹോസ്റ്റലുകളിലെ അസൗകര്യം, സുരക്ഷിതത്വം എന്നിവയെ മുൻ നിർത്തിയാണ് പ്രവാസികൾ മറ്റു സംസ്‌ഥാനങ്ങളിൽ കുട്ടികളെ ചേർക്കാൻ താൽപര്യപ്പെടുന്നത്.രക്ഷിതാക്കൾ പ്രത്യേക ഗ്രൂപ്പുകൾ ഉണ്ടാക്കി പ്രവാസലോകത്ത് ഒരുമിച്ച് പഠിച്ചവരെ ഒരേ കോളജിൽ തന്നെ പ്രവേശനം സാധ്യമാക്കുന്നവരുമുണ്ട്. അവധിക്കാലത്ത് മാതാപിതാക്കളുടെ അടുത്തേക്ക് വരുമ്പോഴും യാത്രകൾ ചെയ്യാനും ഇത്തരം സൗഹൃദ കൂട്ടായ്മകൾ മാതാ പിതാക്കൾക്ക് അനുഗ്രഹവുമാണ്. വിദ്യാർഥികൾ പ്ലസ് ടു വിൽ എത്തുന്നതോടെ നാട്ടിൽ ഉപരിപഠനത്തിനുള്ള സൗകര്യങ്ങൾ ഒരുക്കാനുള്ള ഓട്ടത്തിലാണ് പ്രവാസി രക്ഷിതാക്കൾ.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.