കൊച്ചി : 23ാമത് പ്രവാസി ഭാരതീയ ദിനാഘോഷത്തോട് അനുബന്ധിച്ച് ഏര്‍പ്പെടുത്തിയ പ്രവാസി ഭാരതി (കേരള) കര്‍മ്മശ്രേയസ് പുരസ്കാരത്തിന് തെന്നിന്ത്യയിലെ പ്രമുഖ സര്‍വ്വകലാശാലയായ സംസ്കൃത സര്‍വ്വകലാശാല മുഖ്യകേന്ദ്രത്തിലെ സംഗീത വിഭാഗം വിദ്യാര്‍ഥിനി കെ.എന്‍. റിദമോള്‍ അര്‍ഹയായി. രാജ്യസഭാ മുന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ പ്രഫ. പി.ജെ.കുര്യന്‍ ചെയര്‍മാനായ അവാര്‍ഡ് നിര്‍ണായസമിതിയാണ് കെ.എന്‍. റിദമോളെ പ്രവാസി ഭാരതി (കേരള) കര്‍മ്മശ്രേയസ് പുരസ്കാരത്തിന് തിരഞ്ഞെടുത്തത്.
പരിമിതികളെ കരുത്താക്കി വിദ്യാഭ്യാസ സംഗീത കലാരംഗത്ത് അനുകരണീയമായ വ്യക്തിത്വമായി മുന്നേറുന്ന സംസ്കൃതസര്‍വ്വകലാശാല മുഖ്യകേന്ദ്രത്തിലെ സംഗീത വിഭാഗം വിദ്യാര്‍ഥിനി കെ.എന്‍. റിദമോള്‍ സംസ്ഥാന സര്ക്കാരിന്റെ ഔദ്യോഗിക കലാഗ്രൂപ്പായ ‘അനുയാത്ര റിഥം’ അംഗവും നിരവധി സംസ്ഥാന ദേശീയ പുരസ്ക്കാരവും ലഭിച്ചിട്ടുള്ള വ്യക്തിത്വമാണ്. തീവ്ര ഭിന്നശേഷി വെല്ലുവിളിയെ അതിജീവിച്ചാണ് സംസ്ഥാന സര്ക്കാരിന്റെ ഔദ്യോഗിക കലാഗ്രൂപ്പില്‍ ഇടം നേടി റിദമോള്‍ നാടിന് അഭിമാനമായത്.
എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ മുടിക്കല്‍ കുമ്പശ്ശേരി വീട്ടില്‍ കെ.എം.നാസറിന്റെയും ലൈലാബീവിയുടേയും ഇളയമകളാണ്. സഹോദരി റീമ മോള്‍ ഭാരത സര്‍ക്കാരിന്റെ കരസേന വിഭാഗത്തിലെ എം.എന്‍.എസ്. വിദ്യാര്‍ഥിനിയാണ്. ഭാരതത്തിലെ 23ാമത് പ്രവാസി ഭാരതീയ ദിനാഘോഷത്തോട് അനുബന്ധിച്ച് എന്‍.ആര്‍.ഐ. കൗണ്‍സില്‍ ഓഫ് ഇന്ത്യയും പ്രവാസി ഭാരതി കേരളയും വര്‍ഷംതോറും നല്‍കിവരുന്ന പുരസ്കാര സമര്‍പ്പണം ജനുവരി 9ന് തിരുവനന്തപുരം മസ്ക്കത്ത് ഹോട്ടല്‍ സിംഫണി കണ്‍വന്‍ഷന്‍ സെന്ററിൽ നടക്കുന്ന സമ്മേളനത്തില്‍ കര്‍ണ്ണാടക നിയമസഭാസ്പീക്കര്‍ യു.ടി.ഖാദര്‍ പ്രശസ്തിപത്രവും ശില്പവും സ്മൃതിമെഡലും അടങ്ങുന്ന പ്രവാസി ഭാരതി (കേരള) കര്‍മ്മശ്രേയസ് പുരസ്കാരം സമ്മാനിക്കും.
പുതുച്ചേരി ആഭ്യന്തരവകുപ്പ്മന്ത്രി എ.നമശിവായം, സംസ്ഥാന ഭക്ഷ്യവകുപ്പ് മന്ത്രി അഡ്വ.ജി.ആര്‍. അനില്‍, മൃഗസംരക്ഷണവകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി, മുന്‍ കേന്ദ്രമന്തി ഒ.രാജഗോപാല്‍, മുന്‍ പ്രവാസി കേരള വകുപ്പ്മന്ത്രി എം.എം.ഹസന്‍, എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി, സംസ്ഥാന സര്‍ക്കാരിന്‍റെ നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്‍ തുടങ്ങിയ സാമൂഹിക സാംസ്കാരിക പ്രവാസലോകത്തെ പ്രമുഖര്‍ പ്രവാസി ഭാരതി (കേരള) കര്‍മ്മശ്രേയസ് പുരസ്കാര സമര്‍പ്പണ ചടങ്ങില്‍ സംബന്ധിക്കും.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.