Breaking News

പ്രവാസികൾക്ക് സന്തോഷ വാർത്ത: കുവൈത്തിൽ 60 വയസ്സ് കഴിഞ്ഞവർക്ക് വീസ പുതുക്കലിനുള്ള നിയന്ത്രണം പിൻവലിച്ചു

കുവൈത്ത്‌ സിറ്റി : യൂണിവേഴ്സിറ്റി ബിരുദം ഇല്ലാത്ത 60 വയസ്സ് കഴിഞ്ഞ വിദേശികൾക്ക് വീസ പുതുക്കാൻ ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിച്ച് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (പിഎഎം). 2021 ജനുവരി ഒന്ന് മുതൽ ഏർപ്പെടുത്തിയ നിയന്ത്രണമാണ് ആക്ടിങ് പ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്‍റെ നിർദ്ദേശത്തെ തുടർന്ന് ഉപേക്ഷിച്ചത്.
പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്‍റെ ആർട്ടിക്കിൾ 1 പ്രകാരമുള്ള 294/2023 നമ്പർ തീരുമാനം റദ്ദാക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചു. ഇതോടെ 2021 ജനുവരിക്ക് മുൻപുള്ള സ്ഥിതി നിലവിൽ വന്നു. നിയന്ത്രണ തീരുമാന പ്രകാരം വിദേശികൾക്ക് പ്രതിവർഷം 1000 ദിനാറോളം അധിക ചെലവ് വന്നിരുന്നു. വാർഷിക ആരോഗ്യ ഇൻഷുറൻസ് പോളിസിക്ക് 500 ദിനാർ, വർക്ക് പെർമിറ്റിന് 250 ദിനാർ, കൂടാതെ മറ്റ് അനുബന്ധ ചെലവുകളും ഇതിൽ ഉൾപ്പെട്ടിരുന്നു.
ഇത് കടുത്ത സാമ്പത്തിക ബാധ്യത വരുത്തിയിരുന്നതിനാൽ മലയാളികൾ അടക്കമുള്ള നിരവധി പരിചയസമ്പന്നർ ഈ കാലയളവിൽ രാജ്യം വിട്ടുപോകേണ്ട അവസ്ഥ വന്നിട്ടുണ്ട്. വിഷയം രാജ്യത്തിന്‍റെ സൽപ്പേരിന് കളങ്കം ഏൽപ്പിച്ചതായി കഴിഞ്ഞ ആഴ്ച ആക്ടിങ് പ്രധാനമന്ത്രി പറഞ്ഞിരുന്നു. തീരുമാനം പുനഃപരിശോധിക്കാൻ പബ്ലിക് അതോറിറ്റി ഫോർ മാൻപവറിനോട് നിർദ്ദേശിച്ചതിന് പിന്നാലെയാണ് പഴയ ഉത്തരവ് പിൻവലിച്ചിരിക്കുന്നത്.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

3 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

3 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

3 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

3 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

3 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

3 months ago

This website uses cookies.