Breaking News

പ്രവാസികൾക്ക് കനത്ത തിരിച്ചടി: സൗദിയിൽ 269 തൊഴിലുകളിൽ സൗദിവത്ക്കരണം.

റിയാദ് : സൗദിയിൽ അക്കൗണ്ടിങ്, എൻജിനീയറിങ് തൊഴിലുകൾ ഉൾപ്പെടെ സ്വകാര്യ മേഖലയിൽ 269 തൊഴിലുകളിൽ സൗദിവത്ക്കരണം വരുന്നു. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് തീരുമാനം കൈകൊണ്ടത്.വാണിജ്യ മന്ത്രാലയവുമായി സഹകരിച്ച് അക്കൗണ്ടിങ് മേഖലയിൽ അഞ്ചു ഘട്ടങ്ങളായി നിർബന്ധിത സൗദിവൽക്കരണ അനുപാതം ഉയർത്തും. ഇതിൽ ആദ്യ ഘട്ടം ഒക്ടോബർ 10ന് നിലവിൽ വരും. അക്കൗണ്ടിങ് പ്രൊഫഷനിൽ അഞ്ചും അതിൽ കൂടുതലും പേർ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾ ആദ്യ ഘട്ടത്തിൽ 40 ശതമാനം സൗദിവൽക്കരണമാണ് പാലിക്കേണ്ടത്. അഞ്ചാം ഘട്ടത്തിൽ ഈ സ്ഥാപനങ്ങൾ 70 ശതമാനം സൗദിവൽക്കരണം പാലിക്കണം.മുനിസിപ്പൽ, പാർപ്പിടകാര്യ മന്ത്രാലയവുമായി സഹകരിച്ച് എൻജിനീയറിങ് സാങ്കേതിക തൊഴിലുകളിൽ ജൂലൈ 23 മുതൽ നിർബന്ധിത സൗദിവൽക്കരണം 30 ശതമാനമായി ഉയർത്തും. എൻജിനീയറിങ് സാങ്കേതിക തൊഴിലുകളിൽ അഞ്ചും അതിൽ കൂടുതലും പേർ ജോലി ചെയ്യുന്ന മുഴുവൻ സ്ഥാപനങ്ങൾക്കും ഇത് ബാധകമാണ്.ഡെന്‍റൽ മെഡിസിൻ, ഫാർമസി, അക്കൗണ്ടിങ്, എൻജിനീയറിങ് തൊഴിലുകൾ അടക്കം 269 പ്രൊഫഷനുകളിലാണ് സൗദിവത്ക്കരണം. ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് ജൂലൈ 23 മുതൽ ഫാർമസി മേഖലയിൽ സൗദിവൽക്കരണ അനുപാതം ഉയർത്തും. കമ്മ്യൂണിറ്റി ഫാർമസി, മെഡിക്കൽ കോംപ്ലക്സ് മേഖലയിൽ 35 ശതമാനവും ആശുപത്രികളിലെ ഫാർമസി മേഖലയിൽ 65 ശതമാനവും മറ്റു ഫാർമസികളിൽ 55 ശതമാനവുമായാണ് നിർബന്ധിത സൗദിവൽക്കരണം ഉയർത്തുക. അഞ്ചും അതിൽ കൂടുതലും ഫാർമസിസ്റ്റുകൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾക്കും തീരുമാനം ബാധകമാണ്.ഡെന്‍റൽ മെഡിസിൻ മേഖലയിൽ രണ്ടു ഘട്ടങ്ങളായാണ് നിർബന്ധിത സൗദിവൽക്കരണം. ജൂലൈ 23ന് പ്രാബല്യത്തിൽ വരുന്ന ആദ്യ ഘട്ടത്തിൽ 45 ശതമാനം സൗദിവൽക്കരണമാണ് നടപ്പാക്കേണ്ടത്. പന്ത്രണ്ടു മാസത്തിനു ശേഷം സൗദിവൽക്കരണം 55 ശതമാനമായി ഉയരും.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.