റിയാദ് / ജിദ്ദ : ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷം റിയാദിലെ ഇന്ത്യൻ എംബസിയിലും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിലും സംഘടിപ്പിച്ചു. എംബസിയിലെ ആഘോഷങ്ങൾക്ക് സ്ഥാനപതി ഡോ. സുഹൈൽ അജാസ് ഖാൻ നേതൃത്വം നൽകി. രാവിലെ എട്ടിന് എംബസി അങ്കണത്തിൽ പതാക ഉയർത്തൽ ചടങ്ങോടെയാണ് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചത്. തുടർന്ന്, മഹാത്മാ ഗാന്ധിയുടെ പ്രതിമക്ക് മുന്നിൽ പുഷ്പാർച്ചന നടത്തി.ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിന്‍റെ റിപ്പബ്ലിക് ദിന സന്ദേശം അംബാസഡർ വായിച്ചു. റിയാദിലെ ഇന്ത്യൻ സ്കൂളിലെയും ഇന്ത്യൻ പബ്ലിക് സ്കൂളിലെയും വിദ്യാർഥികൾ നൃത്ത പരിപാടി അവതരിപ്പിച്ചു. ഇന്ത്യൻ സമൂഹം ഉൾപ്പെടെ വിവിധ പ്രദേശങ്ങളിൽനിന്നുള്ള നിരവധി പ്രവാസികൾ ചടങ്ങിൽ പങ്കെടുത്തു.
അതേസമയം ജിദ്ദയിലെ കോൺസുലേറ്റ് അങ്കണത്തിൽ നടന്ന പരിപാടിയിൽ കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാന്‍ സൂരി ദേശീയ പതാക ഉയർത്തി. രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സന്ദേശത്തിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങൾ വായിച്ചു.ഇന്ത്യൻ പ്രവാസികൾക്ക് കോൺസൽ ജനറൽ റിപ്പബ്ലിക് ദിന ആശംസകൾ നേർന്നു. ഇന്ത്യയും സൗദിയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് സൗദി സർക്കാരിന്‍റെ തുടർച്ചയായ പിന്തുണയ്‌ക്ക് കോൺസുൽ ജനറൽ നന്ദി അറിയിച്ചു. പ്രസ് ആൻഡ് ഇൻഫോർമേഷൻ കോണ്‍സല്‍ മുഹമ്മദ് ഹാഷിം ചടങ്ങ് നിയന്ത്രിച്ചു. കേന്ദ്ര ഹജ് കമ്മിറ്റി ചെയർമാൻ എ.പി അബ്ദുള്ളക്കുട്ടി, വിവിധ കോണ്‍സല്‍മാര്‍, അവരുടെ കുടുംബാംഗങ്ങൾ, കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍, വിവിധ ഇന്ത്യൻ സംഘടനാ നേതാക്കള്‍ തുടങ്ങി നിരവധി പേര്‍ ആഘോഷ പരിപാടികളില്‍ പങ്കെടുത്തു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.