മസ്കത്ത് : ഒമാനില്‍ നെറ്റ്‌വര്‍ക്ക് ഓപ്പറേഷന്‍സ് സെന്ററുകളില്‍ പ്രവാസികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ടെലികമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി (ടിആർഎ). വിദേശികള്‍ക്ക് ഇനി ഈ മേഖലയില്‍ പരമാവധി ആറുശതമാനം മാത്രമായിരിക്കും തൊഴില്‍ അവസരമെന്ന് ടിആർഎ അധികൃതർ പുറപ്പെടുവിച്ച പുതിയ ഉത്തരവില്‍ പറയുന്നു.
നിലവില്‍ നിശ്ചിത സ്വദേശവത്കരണം പാലിക്കാത്ത കമ്പനികള്‍ക്ക് അത് നടപ്പാക്കുന്നതിനായി എട്ട് മാസത്തെ ഗ്രേസ് പിരീഡ് അനുവദിക്കും. ഈ കാലയളവില്‍ നടപ്പില്‍വരുത്തുന്ന ക്രമീകരണങ്ങളെക്കുറിച്ചുള്ള പദ്ധതി സമര്‍പ്പിക്കണമെന്നും ടിആർഎ അത് അലോകനം ചെയ്ത് അംഗീകാരം നല്‍കുമെന്നും ഉത്തരവില്‍ പറയുന്നു. സ്വദേശിവത്കരണം നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പ്രതിമാസ പുരോഗതി റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുകയും വേണം.
ടെലികമ്മ്യൂണിക്കേഷന്‍ മേഖല കൈകാര്യം ചെയ്യുന്നതില്‍ സ്വദേശി തൊഴിലാളികളുടെ പങ്ക് വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തിലാണ് നടപടിയെന്നും ടെലികമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി പറഞ്ഞു. ഈ രംഗത്ത് പഠനം പൂര്‍ത്തിയാക്കുന്ന സ്വദേശികള്‍ക്ക് പരിശീലനം നല്‍കി തൊഴില്‍ അവസരങ്ങളിലേക്ക് പ്രാപ്തരാക്കുന്നതിനും അധികൃതര്‍ ലക്ഷ്യമിടുന്നുണ്ട്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.