Gulf

പ്രവാസികള്‍ക്ക് വാക്സിന്‍ നല്‍കാന്‍ അടിയന്തര നടപടി ; കേരള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമെന്ന് ഐ സി എഫ്

വിദേശങ്ങളിലേക്ക് യാത്ര ചെയ്യാന്‍ കാത്തിരിക്കുന്ന പ്രവാസികള്‍ക്ക് കോവിഡ് വാക്സി നേഷന്‍ ലഭിക്കാന്‍ സാഹചര്യമുണ്ടാക്കുമെന്നും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പാസ്‌പോര്‍ട്ട് വിവരം ചേര്‍ക്കാനുള്ള നടപടികള്‍ സ്വീകരിക്കാമെന്നും സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം : വിദേശത്ത് ജോലിക്കായി പോകുന്നവര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ സംസ്ഥാന സര്‍ ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കും. വിദേ ശത്ത് പോകുന്നവര്‍വര്‍ക്ക് ഉള്‍പ്പെടെ വാക്‌സിന്‍ നല്‍ കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. നിലവില്‍ ആദ്യ ഡോസ് എടുത്തവര്‍ക്ക് രണ്ടാം ഡോസ് ലഭി ക്കാന്‍ ശരാശരി 80 ദിവസം കാത്തിരിക്കേണ്ട ഗതികേടിലാണ് പ്രവാസികള്‍. നിയമ പ്രകാരം 84 ദിവ സം കഴിഞ്ഞാലെ റണ്ടാം ഡോസ് ലഭിക്കുകയുള്ളു. ഇക്കാര്യത്തില്‍ ഇളവ് നല്‍കുന്ന കാര്യം പരിശോ ധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രണ്ടാം ഡോസ് വാക്‌സിന്‍ 84 ദിവസം കഴിഞ്ഞേ പറ്റൂ എന്നത് എങ്ങനെ ഇളവ് ചെയ്യാമെന്ന് പരി ശോധിക്കും. ഇവിടെ ഉപയോഗിക്കുന്ന കൊവാക്‌സീന് വിദേശത്ത് അംഗീകാരം ഇല്ല. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ലോകാരോഗ്യ സംഘടനയുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കുന്നുണ്ട്.  കൊവാക്‌ സിന്റെ അംഗീകാരം പെട്ടെന്ന് കിട്ടാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രത്തോട് ആവ ശ്യപ്പെടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വിദേശങ്ങളിലേക്ക് യാത്ര ചെയ്യാന്‍ കാത്തിരിക്കുന്ന പ്രവാസികള്‍ക്ക് കോവിഡ് വാക്സിനേഷന്‍ ലഭി ക്കാന്‍ സാഹചര്യമുണ്ടാക്കുമെന്നും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പാസ്‌പോര്‍ട്ട് വിവരം ചേര്‍ ക്കാനുള്ള നടപടികള്‍ സ്വീകരിക്കാമെന്ന കേരളാ സര്‍ക്കാരിന്റെ തീരുമാനത്തെ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ സി എഫ്) ഗള്‍ഫ് കൗണ്‍സില്‍ സ്വാഗതം ചെയ്തു.

ഗള്‍ഫ് അടക്കമുള്ള വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനായി കാത്തിരിക്കുന്ന പ്രവാസികള്‍ ഇക്കാര്യത്തില്‍ അനുഭവിക്കുന്ന പ്രയാസം ഐ സി എഫ് ഗള്‍ഫ് കൗണ്‍സില്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു. വാക്സിനേഷന്‍ ഡോസുകള്‍ തമ്മിലുള്ള സമയ ദൈര്‍ഘ്യം പുനര്‍ നിര്‍ണയിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

കേരളത്തില്‍ എടുക്കുന്ന വാക്‌സിനുകള്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ അംഗീകരിക്കപ്പെടുന്നതിനു കേന്ദ്ര സര്‍ക്കാര്‍ മുഖേന നീക്കം നടത്തുക, ഡബ്യുഎച്ച്ഒ അംഗീകരിച്ച വാക്‌സിനുകള്‍ എല്ലാ രാജ്യ ങ്ങളിലും അംഗീകരിപ്പിക്കുക, ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുക, വിദേശ രാജ്യങ്ങളില്‍ നിന്ന് വാക്‌സിന്‍ ഒന്നാം ഡോസ് സ്വീകരിച്ചവര്‍ക്ക് നിശ്ചിത സമയത്ത് രണ്ടാം ഡോസ് കേരളത്തില്‍ എടുക്കുന്നതിനു സാഹചര്യം ഉണ്ടാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഐ സി എഫ് മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ഉന്നയിച്ചിരുന്നത്.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.