കുഴല്‍പ്പണ ഇടപാടില്‍ പുറത്തുവരുന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ ബി.ജെ.പി നേതാക്കളും ക്വട്ടേഷന്‍ ഗുണ്ടാസംഘങ്ങളും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നതാണെന്ന് എ.വിജയരാഘവന്‍
തിരുവനന്തപുരം : കൊടകര കുഴല്‍പ്പണ കേസില്‍ ക്വട്ടേഷന്‍ സംഘങ്ങളുമായുള്ള ബി.ജെ.പി നേതാക്കളുടെ ബന്ധം കൂടി അന്വേഷണ വിധേയമാക്കണമെന്ന് സിപിഎം സംസ്ഥാന ആക്ടിംങ് എ.വിജയരാഘവന്‍. കുഴല്‍പ്പണ ഇടപാടില്‍ പുറത്തുവരുന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ ബി.ജെ.പി നേതാക്കളും ക്വട്ടേഷന്‍ ഗുണ്ടാസംഘങ്ങളും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നതാണെന്ന് എ.വിജ യരാഘവന്‍ ആരോപിച്ചു. തെരഞ്ഞെടുപ്പ് വേളയില്‍ ബി.ജെ.പി വ്യാപകമായ കള്ളപ്പണം ഒഴുക്കി യിരുന്നു. അതിനായി നടത്തിയ കടത്തുകളില്‍ ഒന്നുമാത്രമാണ് പിടിക്കപ്പെട്ടതെന്ന് വിജയരാഘവ ന്‍ പറഞ്ഞു.
കേസില്‍ ചോദ്യംചെയ്യാന്‍ ഹാജരാകുന്നവര്‍ ബി.ജെ.പിയുടെ കൊടിവച്ച കാറിലാണ് എത്തുന്നത്. രാജ്യം ഭരിക്കുന്ന പാര്‍ട്ടി പണത്തിന്റെ ഹുങ്കില്‍ എന്തുമാകാമെന്ന് ധരിക്കുന്നത് ജനാധിപത്യ സംവി ധാനത്തിന് ഭീഷണിയാണ്. തെരഞ്ഞെടുപ്പില്‍ ഒഴുക്കുന്നതിനാണ് കണക്കില്‍പ്പെടാത്ത പണം നിയ മവിരുദ്ധമായി എത്തിച്ചതെന്ന് വ്യക്തമായ സാഹചര്യത്തില്‍ യുക്തമായ നടപടി സ്വീകരിക്കാന്‍ തെ രഞ്ഞെടുപ്പ് കമീഷന്‍ തയ്യാറാകണമെന്ന് വിജയരാഘവന്‍ ആവശ്യപ്പെട്ടു.
അടിസ്ഥാനരഹിത ആരോപണങ്ങളുടെ പേരില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പടപ്പുറപ്പാട് നട ത്തുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഈ കേസില്‍ സ്വീകരിക്കുന്ന നിസംഗ നിലപാട് അത്ഭുത പ്പെടുത്തുന്നതാണ്. ബി.ജെ.പിയുടെ ഉന്നതര്‍ക്ക് പങ്കുണ്ടെന്ന് വ്യക്തമായതുകൊണ്ടാണ് ആദ്യഘട്ടം മുതല്‍ ഇ.ഡി ഒളിച്ചുകളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഉത്തരേന്ത്യന്‍ മാതൃകയില്‍ പണമൊഴുക്കിയും ഗുണ്ടാസംഘങ്ങളെ ഉപയോഗിച്ചും കേരളത്തിന്റെ രാഷ്ട്രീയാന്തരീക്ഷത്തെ മലീമസമാക്കാനുള്ള ബി.ജെ.പിയുടെ ശ്രമത്തെ ജനാധിപത്യ വിശ്വാസികള്‍ ഒറ്റക്കെട്ടായി ചെറുത്തുതോല്‍പ്പിക്കണം. ഈ സംഭവത്തെക്കുറിച്ച് വിപുലവും വിശദവുമായ അന്വേ ഷണം നടത്തി കുറ്റക്കാരെ മുഴുവന്‍ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നും വിജയരാഘവന്‍ ആവശ്യപ്പെട്ടു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.