Home

പ്രവാചകനെ അവഹേളിച്ചെന്ന് ആരോപണം ; ഇടുക്കിയില്‍ യുവാവ് അറസ്റ്റില്‍

ഫേസ്ബുക്ക് പോസ്റ്റ് വഴി പ്രവാചകനെ അവഹേളിച്ചെന്ന് ആരോപിച്ച് ഇടുക്കിയില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. അടിമാലി 200 ഏക്കര്‍ സ്വദേശി കിഴക്കേക്കര വീട്ടില്‍ ജോ ഷി തോമസ് (39) ആണ് അറസ്റ്റിലായത്

ഇടുക്കി : സാമൂഹിക മാധ്യമത്തില്‍ പ്രവാചകനെ അവഹേളിച്ചെന്ന് ആരോപിച്ച് ഇടുക്കിയില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. അടിമാലി 200 ഏക്കര്‍ സ്വദേശി കിഴക്കേക്കര വീട്ടില്‍ ജോഷി തോമസ്(39)ആണ് അറസ്റ്റി ലായത്. ഫേസ്ബുക്കില്‍ പ്രവാചകനെയും ഇസ്ലാമിനേയും അവഹേളിച്ചെന്ന പരാതിയിലാണ് യുവാവി നെ അറസ്റ്റ് ചെയ്തത്. പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരാണ് പൊലീസില്‍ പരാതി നല്‍കിയത്.

അലൂമിനിയം ഫാബ്രിക്കേഷന്‍ തൊഴിലാളിയായ യുവാവ് സമൂഹമാധ്യമങ്ങളില്‍ ഇതര മതസ്ഥരെ അവ ഹേളിക്കല്‍ പതിവാക്കിയ വ്യക്തിയാണെന്നാണ് പരാതി. പ്രവാചകനെതിരെ ഇദ്ദേഹം ദിവസങ്ങള്‍ക്ക് മു മ്പ് ഫേസ്ബുക്ക് പോസ്റ്റിട്ടതാണ് മതതീവ്രവാദികളെ പ്രകോപിപ്പിച്ചത്. പ്രവാചകനെയും ഇസ്ലാമിനേയും അവഹേളിച്ചതില്‍ പ്രതിഷേധിച്ച് വിമര്‍ശനമുണ്ടാകുകയും നിരവധി പേര്‍ പോസ്റ്റിന് കീഴില്‍ കമന്റുകള്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

എന്നാല്‍ ജോഷി തോമസ് അവഗണിക്കുകയായിരുന്നു. തുടര്‍ന്നാണ് അടിമാലിയിലെ പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതി ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഒളിവില്‍ പോയ യുവാവിനെ അടിമാലി സിഐ ക്ലീറ്റസ് കെ ജോസഫിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാ ണ് അറസ്റ്റ് ചെയ്തത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.