News

‘പ്രതീക്ഷ 2030’ കേരള വികസന സമ്മിറ്റ് സംഘടിപ്പിച്ചു

അടുത്ത ഒരു ദശാബ്ദക്കാലത്തേക്കുള്ള  കേരളത്തിന്റെ സമഗ്ര വികസന രൂപരേഖ തയ്യറാക്കാന്‍ ലക്ഷ്യമിട്ട് രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട്  ഓഫ് ഡവലപ്മെന്റ് സ്റ്റഡീസ് സൗദി അറേബ്യയിലെ ഒഐസിസി സൗദി നാഷണൽ കമ്മിറ്റിയുമായി ചേർന്ന്  ‘പ്രതീക്ഷ 2030’ എന്ന പേരില്‍ വികസന സമ്മിറ്റ് സംഘടിപ്പിച്ചു.  അഞ്ചു ഘട്ടങ്ങളിലായി നടക്കുന്ന സമ്മിറ്റിന്റെ ആദ്യഘട്ടം വിവിധ രാജ്യങ്ങളിലെ പ്രവാസി മലയാളികളുമായുള്ള ആശയവിനിമയത്തിലൂടെ തുടക്കം കുറിച്ചു.
വെള്ളിയാഴ്ച നടന്ന ഓൺലൈൻ സമ്മിറ്റിൽ  സൗദിയുടെ വിവിധ പ്രവിശ്യകളിൽനിന്നുള്ള വ്യത്യസ്തമേഖലകളിൽ കഴിവുതെളിയിച്ച പ്രഗൽഭ വ്യക്തിത്വങ്ങൾ  പങ്കെടുക്കുകയും തങ്ങളുടെ കാഴ്ചപ്പാടുകളും വിലയേറിയ നിർദ്ദേശങ്ങളും മുന്നോട്ടുവെക്കുകയും ചെയ്തു.
സാമൂഹിക സാംസ്കാരിക പൈതൃകങ്ങളിൽ ഉറച്ചുനിന്ന് സമഗ്ര വികസന കാഴ്ചപ്പാടുകൾക്ക് ഊന്നൽ നൽകി പ്രവർത്തിക്കുന്ന രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട്  ഓഫ് ഡവലപ്മെന്റ് സ്റ്റഡീസ് ഇതിനകം തന്നെ കേരളത്തിൻ്റെ വികസന മണ്ഡലങ്ങളിൽ  ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ച്ച വെച്ചിട്ടുണ്ട് . 2005ൽ എഐസിസി  പ്രസിഡണ്ടായിരുന്ന ശ്രീമതി സോണിയാഗാന്ധി ഉദ്‌ഘാടനം ചെയ്ത ഇന്‍സ്റ്റിറ്റ്യൂട്ട് തിരുവന്തപുരത്തെ നെയ്യാർ ഡാമിന് സമീപമാണ് സ്ഥിതിചെയ്യുന്നത്.
പോണ്ടിച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമി ഉദ്‌ഘാടനം ചെയ്ത സെമിനാർ  കേരളത്തിൻ്റെ പ്രതിപക്ഷനേതാവും RGIDS ചെയർമാനുമായ ശ്രീ രമേശ് ചെന്നിത്തല “പ്രതീക്ഷ 2030” ൻ്റെ  ആവശ്യകതയും പ്രാധാന്യവും വ്യക്തമാക്കി. RGIDS ഡയറക്ടർ ബി എസ് ഷിജു, മുൻ കേരള ചീഫ് സെക്രട്ടറി  ജിജി തോംസൺ ഐ എ എസ്  എന്നിവർ വെബിനാർ നിയന്ത്രിച്ചു. വ്യത്യസ്ത സാമൂഹിക സാംസ്‌കാരിക സാങ്കേതിക മണ്ഡലങ്ങളിൽ കഴിവുതെളിയിച്ചമുപ്പതോളം പേർ സമ്മിറ്റിൽ അവരുടെ നിദേശങ്ങൾ രേഖപ്പെടുത്തി. സമ്മിറ്റിന്    കെപിസിസി ഉപാധ്യക്ഷൻ ജോസഫ് വാഴക്കൻ നന്ദിയും രേഖപ്പെടുത്തി.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.