UAE

ദുബായ് ഗ്ലോബൽ വില്ലേജ് 25 ന് തുറക്കും : വീസാ നടപടികൾ  വേഗത്തിലാക്കി അധികൃതർ

ദുബൈ :ഗ്ലോബൽ വില്ലേജിലെ പ്രദർശകരുടെയും പങ്കാളികളുടെ വീസാ നടപടികൾ കൂടുതൽ വേഗത്തിലാക്കാൻ ഒരുങ്ങി   ജി ആർ എഫ് എ ദുബൈ. ഇത് സംബന്ധിച്ച് ഗ്ലോബൽ വില്ലേജും, ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സും  പരസ്പരം കൈകോർത്തു പ്രവർത്തിക്കും. ഗ്ലോബൽ   വില്ലേജ് പാർട്ണർ ഹാപ്പിനസ് സെന്റർ എന്ന പേരിലുള്ള പ്രത്യേക ചാനൽ വഴിയാണ്  വീസാ നടപടികൾ ദ്രുതഗതിയിലാക്കുക.  ഈ കേന്ദ്രം പങ്കാളികളുടെ വിസ അപേക്ഷയും, മറ്റു ബിസിനസ് ആവിശ്യങ്ങളും  നിറവേറ്റപ്പെടുന്ന ഓൺലൈൻ  പോർട്ടലായിരിക്കും. കനത്ത സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ഈ മാസം 25 നാണ് ഗ്ലോബൽ വില്ലേജ് പുതിയ സീസൺ ആരംഭം കുറിക്കുക
ഇപ്പോൾ ദുബൈ ബിസിനസ്സിനായി വീണ്ടും തുറന്നിരിക്കുന്നു. ലോകത്തിന്റെ കണ്ണുകൾ വീണ്ടും ഇവിടേക്ക് ആകർഷിക്കുന്നതിനായി നടത്തുന്ന ശ്രമങ്ങളിൽ ഞങ്ങൾ അഭിമാനിക്കുന്നു. ഈ സഹകരണം- സർക്കാർ അധികാരികളുടെ ഐക്യദാർഢ്യത്തിന്റെയും, പിന്തുണയുടെയും പ്രാധാന്യം വ്യക്തമാകുന്നുവെന്ന് കസ്റ്റമർഹാപ്പിനസ് സെന്ററിന്റെ ഡെപ്യൂട്ടി അസിസ്റ്റന്റ് മാനേജറും, ജിഡിആർഎഫ്എയിലെ ഗ്ലോബൽ വില്ലേജ് ടീം ചീഫുമായ ലഫ് :കേണൽ ജാസി ആഹ് ലി പറഞ്ഞു.
ദുബൈയുടെ സമ്പദ് വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിനും  ഗ്ലോബൽ വില്ലേജിന്റെ പുതിയ സീസണിന്റെ  വിജയത്തിനും,ഞങ്ങളുടെ സഹകരണങ്ങൾ  ഏറെ  സഹായിക്കുന്നു.ദീർഘകാലത്തെ തന്ത്രപരമായ പങ്കാളിത്തം പ്രാദേശിക ടൂറിസം മേഖലയെ കൂടുതൽ സജീവമാക്കാൻ ഉപകരിക്കുമെന്ന്  അദ്ദേഹം കൂട്ടിച്ചേർത്തു.ജി ഡിആർഎഫ്എഡി യുമായി  ചേർന്ന് പ്രവർത്തിക്കുന്നതിൽ ഞങ്ങൾക്ക്  അതിയായ സന്തോഷമുണ്ടെന്ന്  ഗ്ലോബൽ വില്ലേജിലെ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ അലി അൽ സുവൈദിയും  അറിയിച്ചു
രജതജൂബിലിയുടെ നിറവിലുള്ള പുതിയ സീസണിലെ  സന്ദർശകർക്ക്- ഏറ്റവും വേഗത്തിൽ തന്നെ    വീസാകൾ  ഇഷ്യു ചെയ്യുമെന്ന്  ജി ഡി ആർ എഫ് എ മേധാവി മേജർ ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മറി അറിയിച്ചു. കൊവിഡ് 19 ന്റെ പ്രത്യേക സാഹചര്യത്തിൽ ശക്തമായ മുൻ കരുതൽ നടപടിയാണ് അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുന്നത് . ലോക ടൂറിസ  കേന്ദ്രങ്ങളുടെ പ്രധാന സ്ഥിരാ കേന്ദ്രങ്ങളിൽ  ഒന്നായ  ദുബൈയിലേക്ക് ആരോഗ്യ   സുരക്ഷാ മുൻ കരുതൽ ഉറപ്പൂവരുത്തികൊണ്ടാണ് ഓരോ  സഞ്ചാരികളെയും  പ്രവേശിപ്പിക്കുന്നത്.ഒക്ടോബർ 25 മുതൽ 2021 ഏപ്രിൽ വരെയാണ് ഗ്ലോബൽ സീസൺ 25.
The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.