പുതിയ നിയമ നിര്‍മ്മാണത്തിന് അതിര്‍വരമ്പുകളുണ്ടെന്നതിനാല്‍ നിലവിലെ നിയമം കര്‍ശനമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി
തിരുവനന്തപുരം : പ്രണയം നിരസിച്ചതിന് പെണ്‍കുട്ടികളെ ശല്യം ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാനുള്ള നടപടിയുണ്ടാകുമെന്ന് മുഖ്യ മന്ത്രി പിണറായി വിജയന്‍. പുതിയ നിയമ നിര്‍മ്മാണ ത്തിന് അതിര്‍വരമ്പുകളുണ്ടെന്നതിനാല്‍ നിലവിലെ നിയമം കര്‍ശനമായി നടപ്പാക്കുമെന്ന് മുഖ്യമ ന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.
പ്രണയം നിരസിച്ചതിന് പെണ്‍കുട്ടികളെ കൊലപ്പെടുത്തുന്നത് ഗൗരവതരമാണ്.മാനസയുടെ കൊ ലപാതകം ഞെട്ടിക്കുന്നതാണ്. പ്രണയം നിരസിക്കുന്നതിന് പെണ്‍കുട്ടികളെ ശല്യം ചെയ്താല്‍ കര്‍ശ ന നടപടിയുണ്ടാകും. ഇക്കാര്യത്തില്‍ അതീവ ജാഗ്രത ആവശ്യമാണെന്നും മുഖ്യമന്ത്രി നിയമസഭയി ല്‍ പറഞ്ഞു.
അതിവിപുലമായ ചതിക്കുഴികള്‍ ഒരുക്കി ചിലര്‍ പെണ്‍ക്കുട്ടികളെ ചതിയില്‍ വീഴ്ത്തുന്നു. കുട്ടികള്‍ മായാലോകത്തിലാണ്. അടച്ചിട്ട മുറികളില്‍ ഇന്റര്‍നെറ്റ് ഉപയോഗം അനുവദിക്കരുത്.സൈബര്‍ ചതിക്കുഴയില്‍ വീണവരെ രക്ഷപെടുത്തേണ്ടതുണ്ട്. വ്യാജ ഐഡികള്‍ ഉപയോഗിച്ച് കബളിപ്പി ക്കുന്നതില്‍ നിയമനടപടിക്ക് പരിമിതിയുണ്ട്. ആ ദൗര്‍ബല്യം പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാനസ കേസില്‍ കൊലപാതകി ബീഹാറില്‍ നിന്ന് തോക്ക് വാങ്ങിയത് കണ്ടെത്തിയത് പൊലീസി ന്റെ മികവാണ്.സംസ്ഥാനത്തെ സ്ത്രീധനം നല്‍ കിയുള്ള വിവാഹങ്ങളെ ഒറ്റപ്പെടുത്തണമെന്നാവ ശ്യപ്പെട്ട് മുഖ്യമന്ത്രി ജനപ്രതിനിധികള്‍ അത്തരം വിവാഹങ്ങളില്‍ പങ്കെടുക്കരുതെന്നും അഭ്യര്‍ ത്ഥിച്ചു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.