Breaking News

കേരളത്തില്‍ കോവിഡ് രൂക്ഷമാകാന്‍ ഒന്‍പത് കാരണങ്ങള്‍, ഇളവുകള്‍ വെല്ലുവിളി; കേന്ദ്രസംഘത്തിന്റെ റിപോര്‍ട്ടില്‍ രൂക്ഷവിമര്‍ശനം

കേരളത്തില്‍ രോഗികളുടെ എണ്ണം ഉയര്‍ന്ന് നില്‍ക്കുന്നതിന് ഒന്‍പത് കാരണ ങ്ങളെന്ന് കേന്ദ്ര സംഘത്തിന്റെ വിലയിരുത്തല്‍. കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്ത മാക്കിയിട്ടുള്ളത്

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് വ്യാപനം കുറയുമ്പോള്‍ കേരളത്തില്‍ സ്ഥിതി രൂക്ഷമാകുന്നതില്‍ ആശങ്ക. മറ്റെല്ലാ സംസ്ഥാനങ്ങളിലും കോവി ഡ് രണ്ടാം തരംഗം ഏറെക്കുറെ നിയന്ത്രണ വിധേയമാ ണ്. എന്നാല്‍ കേരളത്തില്‍ രോഗികളുടെ എണ്ണം ഉയര്‍ന്ന് നില്‍ക്കുന്നതിന് ഒന്‍പത് കാരണ ങ്ങളെ ന്ന് കേന്ദ്ര സംഘത്തിന്റെ വിലയിരുത്തല്‍. കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

കേന്ദ്രം നിയോഗിച്ച എട്ടംഗ വിദഗ്ദ സമിതി കേരളത്തിലെ ലോക്ഡൗണ്‍ ഇളവുകള്‍ ഉള്‍പ്പെടെ നിയ ന്ത്രണങ്ങളില്‍ അയവ് വരുത്തിയത് വലിയ പ്രതിസന്ധി സൃഷ്ടിച്ചേക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. സംസ്ഥാനത്തെ എട്ട് ജില്ലകളിലെ സാഹചര്യങ്ങള്‍ പഠിച്ച ശേഷമാണ് കേന്ദ്ര സംഘത്തിന്റെ വിലയി രുത്തല്‍ റിപ്പോര്‍ട്ട്. കേരളത്തിലെ രോഗ ബാധയ്ക്ക് പ്രധാനമായും ഒന്‍പത്് കാരണങ്ങളാണ് കേന്ദ്ര സംഘം കണ്ടെത്തിയിരിക്കുന്നത്. സ്ഥി തിഗതികള്‍ നിയന്ത്രിക്കാന്‍ വാക്‌സിനേഷനിലെ ഇടവേള ഉ ള്‍പ്പെടെ കുറയ്ക്കുന്നത് പരിഗണിക്കണമെന്നും വിദഗ്ദ സംഘം ചൂണ്ടിക്കാട്ടുന്നു. വീടുകളിലെ നിരീക്ഷ ണം ഫലപ്രദമല്ലെന്നും കേന്ദ്രസംഘം ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് നഗര-ഗ്രാമ അന്തരം ഇല്ലാത്തത് വ്യാപനത്തിന് കാരണമാണ്. 55 ശതമാനം പേര്‍ക്കെ ങ്കിലും വൈറസ് ബാധ ഇതുവരെ ഉണ്ടായിട്ടി ല്ല. കേരളത്തില്‍ മുതിര്‍ന്ന പൗരന്‍മാരുടെ എണ്ണം കൂ ടുതലാണ്. മറ്റ് അസുഖങ്ങള്‍ ഉള്ളവരുടെ എണ്ണം കൂടുതലാണെന്നതും വ്യാപനത്തിന് കാരണമാ ണ്.

കേരളത്തില്‍ വാക്‌സീന്‍ ഡോസുകള്‍ക്കിടയിലെ ഇടവേള കുറയ്ക്കണോ എന്നാലോചിക്കണമെന്ന നി ര്‍ദ്ദേശവും കേന്ദ്രസംഘം മുന്നോട്ട് വെച്ചിട്ടു ണ്ട്. കോവിഡ് വാക്‌സീന്‍ എടുത്തവരുടെ ഇടയിലെ രോഗബാധയെക്കുറിച്ചുള്ള കണക്കില്‍ ആശങ്ക രേഖപ്പെടുത്തിയ സംഘം പത്തനംതിട്ട ഉള്‍പ്പടെ ജില്ലകള്‍ നല്‍കിയ കണക്ക് പരിശോധിക്കും.

കണക്കുകള്‍ പ്രകാരം കേരളത്തിലെ 100 രോഗബാധിതര്‍ 112 പേര്‍ക്ക് രോഗം പകര്‍ന്നു നല്‍കുന്നു എന്നും. പുതിയ ലോക്ഡൗണ്‍ ഇളവുകളുടെ പശ്ചാത്തലത്തില്‍ ടൂറിസം പുനരാരംഭിക്കുകയും, ഓ ണം ആഘോഷങ്ങളും കേരളത്തിന്റെ കോവിഡ് സാഹചര്യത്തിന് ഗുരുതരമായ ഭീഷണിയാണെ ന്നും നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍ ഡോ.സുജീത് കുമാര്‍ സിങ് എന്നി വരുള്‍പ്പെട്ട സംഘം മുന്നറിയിപ്പ് നല്‍കു ന്നു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.