Breaking News

പൊതു പൈപ്പ് ലൈനിലും പെയ്‌ഡ്‌ പാർക്കിങ്ങിലും വലഞ്ഞ് മനാമയിലെ താമസക്കാർ

മനാമ : അതിരൂക്ഷമായ പാർക്കിങ് പ്രശ്നം നിമിത്തം മനാമയിൽ നിന്ന് താമസക്കാർ പലരും ഒഴിയുന്നു. ഒരു കാലത്ത് ആളുകൾ തിങ്ങി നിറഞ്ഞിരുന്ന മനാമയിൽ ഇപ്പോൾ പല ഫ്ലാറ്റുകളും ശൂന്യമാണ്. മനാമയിൽ തന്നെയുള്ള ബിസിനസ് സംരംഭകരോ, മനാമയിൽ ജോലി ചെയ്യുന്നവരോ ആയ പ്രവാസികളാണ് ഇവിടെ താമസിക്കാൻ ആഗ്രഹിക്കുന്നത്. മനാമയിൽ ഉണ്ടായിരുന്ന നിരവധി പാർക്കിങ് സ്‌ഥലങ്ങൾ  ‘പെയ്‌ഡ്‌ പാർക്കിങ്’ സോണുകളായി മാറ്റിയതോടെ വാഹനങ്ങൾ നിർത്തിയിടാനുള്ള സ്‌ഥലത്തിന്റെ ലഭ്യതക്കുറവ് രൂക്ഷമായി.
പെയ്‌ഡ്‌ പാർക്കിങ്ങിന് അരമണിക്കൂർ സമയത്തേക്ക് 100 ഫിൽ‌സ് ആണ് ഈടാക്കുന്നത്. കോയിൻ ഉപയോഗിച്ചുള്ള  ഈ രീതിയിൽ പരമാവധി രണ്ടു മണിക്കൂറാണ് ഒറ്റത്തവണ  പണമടയ്ക്കാനുള്ള സൗകര്യമുള്ളത്. പലപ്പോഴും ഇത്തരം ബൂത്തുകളിൽ ഏതിലെങ്കിലും തകരാർ സംഭവിച്ചാൽ അടുത്ത ബൂത്ത് തേടി കുറെയധികം ദൂരം സഞ്ചരിക്കേണ്ടിവരുന്നതും ആളുകൾക്ക് പ്രയാസമുണ്ടാക്കുന്നു.
പഴയ കെട്ടിടങ്ങളും പൊതു പൈപ്പ് ലൈനുകളും 
ഇവിടെയുള്ള കെട്ടിടങ്ങൾ പലതും പഴക്കമുള്ളവയാണ്. ഇത്തരം കെട്ടിടങ്ങളിലെ ജലവിതരണ സംവിധാനത്തിന് വാട്ടർ അതോറിറ്റിയുടെ മീറ്റർ സ്‌ഥാപിച്ചിരിക്കുന്നത് മെയിൻ പൈപ്പിലാണ്. അതുകൊണ്ട് തന്നെ കെട്ടിടത്തിലെ മൊത്തം താമസക്കാരുടെ ജല ഉപയോഗം കണക്കാക്കി ഓരോ മാസവും ഫ്ലാറ്റിലെ ഓരോ താമസക്കാരിൽ നിന്ന് വെള്ളത്തിന്റെ വാടക ഈടാക്കുന്നു. കുറഞ്ഞ അംഗ സംഖ്യ ഉള്ളവരും കൂടുതൽ അംഗ സംഖ്യ ഉള്ളവരും എന്ന വ്യത്യാസമില്ലാതെ ഈ നിരക്ക് തുല്യമായി അടക്കേണ്ടി വരും.
ബാച്ചിലർമാർ കുത്തി നിറഞ്ഞ് താമസിക്കുന്ന ഫ്ലാറ്റുകളിലെ അമിത ജല ഉപയോഗത്തിന്റെ നിരക്ക് കൂടി മറ്റുള്ളവർ നൽകേണ്ടി വരുന്ന അവസ്ഥയാണ് ഉള്ളത്. പഴയ വൈദ്യതി കേബിളുകളും മറ്റും വൈദ്യുതി നിരക്ക് വർധനവിന് കാരണമാകുന്നു. വളരെ ചുരുക്കം ചില കെട്ടിടങ്ങളിലാണ് അടുത്തിടെയെങ്കിലും പ്രത്യേകം  വാട്ടർ മീറ്ററുകൾ സ്‌ഥാപിച്ചിട്ടുള്ളത്.
ഇടുങ്ങിയ വഴികളും ഗതാഗതക്കുരുക്കും കൂടി മാനമയിൽ നിന്ന് ആളുകൾ താമസം മാറുന്നതിന് കാരണമായിട്ടുണ്ട്. അടുത്തിടെ മനാമ സൂഖിൽ ഉണ്ടായ തീപ്പിടുത്തത്തെ തുടർന്ന് അതിനടുത്ത് താമസിക്കുന്നവരുടെ ജീവിതം കുറച്ച് നാളത്തേക്കെങ്കിലും ദുസ്സഹവുമായിരുന്നു.കുടിവെള്ള വിതരണ വാഹനങ്ങൾ പോലും ചില പ്രദേശങ്ങളിലേക്ക് എത്തിച്ചേരാൻ കഴിയാത്ത സാഹചര്യവും അക്കാലത്ത് ഉണ്ടായിരുന്നു. സൂഖിലുണ്ടായ തീപ്പിടുത്തതിനെ തുടർന്ന് നിരവധി മലയാളികളാണ് പ്രദേശം വിട്ടൊഴിഞ്ഞത്. തലസ്‌ഥാനത്തെ പാരമ്പര്യ കെട്ടിടങ്ങൾ നിലനിർത്തിക്കൊണ്ടു തന്നെ വലിയ മികച്ച പാർക്കിങ്, ഗതാഗത  സംവിധാനവുമുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങൾ നഗരസഭയുടെ നേതൃത്വത്തിൽ തന്നെ നടത്താനുള്ള തയാറെടുപ്പിലാണ് അധികൃതർ. 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.