Business

പേഴ്‌സണല്‍ ഫിനാന്‍സ്‌ : സേവിങ്‌സ്‌ അക്കൗണ്ടുകള്‍ രണ്ടില്‍ കൂടുതല്‍ വേണ്ട

കെ.അരവിന്ദ്‌

ആവശ്യത്തില്‍ കൂടുതല്‍ ബാങ്ക്‌ അക്കൗണ്ടുകള്‍ നിലനിര്‍ത്തുന്നവരാണ്‌ പലരും. ജോലി മാറുമ്പോള്‍ പുതിയ ബാങ്ക്‌ അക്കൗണ്ടുകള്‍ തുറക്കുന്നത്‌ പതിവാണ്‌. അതുപോലെ ഹോം ലോണ്‍ എടുക്കുമ്പോഴും പുതിയ അക്കൗണ്ടുകള്‍ തുറക്കേണ്ടി വരാറുണ്ട്‌.

വേള്‍ഡ്‌ ബാങ്കിന്റെ ഗ്ലോബല്‍ ഫിന്‍ഡെക്‌സ്‌ റിപ്പോര്‍ട്ട്‌ പ്രകാരം ഇന്ത്യയിലെ ബാങ്ക്‌ അക്കൗണ്ട്‌ ഉടമകളില്‍ പകുതി പേരും സജീവമല്ലാത്ത ഒരു അക്കൗണ്ടെങ്കിലുമുള്ളവരാണ്‌. ഇത്‌ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന നിലവാരമാണ്‌. വികസിത രാജ്യങ്ങളില്‍ 25 ശതമാനം പേര്‍ക്ക്‌ മാത്രമാണ്‌ സജീവമല്ലാത്ത അക്കൗണ്ടുകളുള്ളത്‌.

അക്കൗണ്ടുകളുടെ എണ്ണം കൂടുന്നതിന്‌ അനുസരിച്ച്‌ കൂടുതല്‍ പണം അക്കൗണ്ടുകളില്‍ സൂക്ഷിക്കേണ്ടി വരും. മിക്ക ബാങ്കുക ളുടെയും സേവിങ്‌സ്‌ അക്കൗണ്ടുകളില്‍ മി നിമം ബാലന്‍സ്‌ നിലനിര്‍ത്തിയിരിക്കണം. ബാങ്കുകള്‍ക്കും ശാഖകള്‍ക്കും അനുസരിച്ച്‌ മിനിമം ബാലന്‍സ്‌ തുക വ്യത്യസ്‌തമാണ്‌.

സേവിങ്‌സ്‌ ബാങ്ക്‌ അക്കൗണ്ടുകളില്‍ നിന്ന്‌ ലഭിക്കുന്ന പലിശ 2.70 ശതമാനം മു തല്‍ നാല്‌ ശതമാനം വരെയാണ്‌. ഇത്ര കുറ ഞ്ഞ പലിശ മാത്രം ലഭിക്കുന്ന അക്കൗണ്ടുകളില്‍ ഉയര്‍ന്ന തുക മിനിമം ബാലന്‍സ്‌ നിലനിര്‍ത്തേണ്ടി വരുന്നത്‌ നിക്ഷേപം നടത്തുന്നതിനെ പ്രതികൂലമായി ബാധിക്കാം. ഈ തുക ഫിക്‌സഡ്‌ ഡെപ്പോസിറ്റില്‍ നിക്ഷേപിക്കുകയാണെങ്കില്‍ അതിന്റെ ഇരട്ടിയോളം പലിശ ലഭിക്കാവുന്നതാണ്‌. മ്യൂച്വല്‍ ഫണ്ട്‌ പോലുള്ള ഉയര്‍ന്ന റിട്ടേണ്‍ കിട്ടുന്ന മാര്‍ഗങ്ങളിലും നിക്ഷേപിക്കാവുന്നതാണ്‌.

സേവിങ്‌സ്‌ ബാങ്ക്‌ അക്കൗണ്ട്‌ ഉടമകള്‍ ഡെബിറ്റ്‌ കാര്‍ഡ്‌ ചാര്‍ജുകള്‍ പോലുള്ള ഫീ സുകളും നല്‍കേണ്ടതുണ്ട്‌. ഉപയോഗിച്ചില്ലെങ്കില്‍ പോലും ഈ ചാര്‍ജ്‌ ഈടാക്കുന്നതാണ്‌. ഇതെല്ലാം അമിത ചെലവുകളാണ്‌ വരുത്തിവെക്കുന്നത്‌.

സാധാരണ സാലറി അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ്‌ നിലനിര്‍ത്തേണ്ടതില്ല. അതേ സമയം സാലറി അക്കൗണ്ടില്‍ തുടര്‍ച്ചയായി മൂന്ന്‌ മാസം ശമ്പളം ക്രെഡിറ്റ്‌ ചെയ്‌തില്ലെങ്കില്‍ അത്‌ സാധാരണ സേവിങ്‌സ്‌ അ ക്കൗണ്ടായി മാറും. അങ്ങനെ വരുമ്പോള്‍ മി നിമം ബാലന്‍സ്‌ നിലനിര്‍ത്തിയില്ലെങ്കില്‍ പി ഴ നല്‍കേണ്ടി വരും.

രണ്ടോ അതിലേറെയോ വര്‍ഷങ്ങള്‍ ഒരു അക്കൗണ്ടില്‍ യാതൊരു ഇടപാടും നടത്തിയില്ലെങ്കില്‍ അത്‌ മരവിപ്പിക്കപ്പെടും. അതോ ടെ ഡെബിറ്റ്‌ കാര്‍ഡ്‌ വഴിയോ ചെക്ക്‌ വഴിയോ ഓണ്‍ലൈന്‍ ബാങ്കിങ്‌ വഴിയോ ഒരു ഇടപാ ടും നടത്താനാകാതെ പോകും. ബാങ്ക്‌ ശാഖയില്‍ ഒരു അപേക്ഷ പൂരിപ്പിച്ച്‌ നല്‍കിയാല്‍ മാത്രമേ അക്കൗണ്ട്‌ വീണ്ടും സജീവമാവുകയുള്ളൂ. ജോയിന്റ്‌ അക്കൗണ്ട്‌ ആണെങ്കില്‍ എല്ലാ അക്കൗണ്ട്‌ ഉടമകളുടെയും അനുമതിയോടെ മാത്രമേ ഇത്‌ സാധ്യമാകൂ.

വിവിധ ഇടപാടുകള്‍ക്കായി വിവിധ അ ക്കൗണ്ടുകളാണ്‌ ലിങ്ക്‌ ചെയ്‌തിരിക്കുന്നതെങ്കില്‍ ഇടപാടുകള്‍ നടത്തുന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടാകുക സ്വാഭാവികം. അതുപോലെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോഴും വിവിധ സേവിങ്‌സ്‌ അക്കൗണ്ടുകളില്‍ നിന്നുള്ള പലിശ സംബന്ധിച്ച വിവരം നല്‍കേണ്ടതുണ്ട്‌. അതുപോലെ വി വിധ കാര്‍ഡുകളും ചെക്ക്‌ ബുക്കുകളും കൈ കാര്യം ചെയ്യുന്നതും തലവേദനയായി മാറാം. ഓരോ അക്കൗണ്ടിന്റെയും പാസ്‌ വേര്‍ഡുകള്‍ ഓര്‍മിച്ചു വെക്കുന്നതും പ്രയാസമുള്ള കാര്യമാണ്‌.

സേവിങ്‌സ്‌ അക്കൗണ്ടുകളുടെ എണ്ണം രണ്ടില്‍ കൂടാതിരിക്കാന്‍ ശ്രദ്ധിക്കുകയാണ്‌ ഇത്തരം തലവേദനകള്‍ ഒഴിവാക്കുന്നതിനുള്ള മാര്‍ഗം. സാലറി അക്കൗണ്ടുള്ളവര്‍ക്ക്‌ അത്‌ നിലനിര്‍ത്തിയേ മതിയാകൂ. മറ്റൊരു കമ്പനിയിലേക്ക്‌ മാറുമ്പോള്‍ പുതിയ സാലറി അക്കൗണ്ട്‌ തുറയ്‌ക്കേണ്ടി വരികയാണെങ്കില്‍ പഴയ അക്കൗണ്ട്‌ ക്ലോസ്‌ ചെയ്യാന്‍ ശ്രദ്ധിക്കുക. സാലറി അക്കൗണ്ടിന്‌ പുറമെ ഒരു അക്കൗണ്ട്‌ കൂടിയാകാം. ഇത്‌ ജോയിന്റ്‌ അക്കൗണ്ട്‌ ആണെങ്കില്‍ നിങ്ങള്‍ക്കും നിങ്ങളുടെ ജീവിതപങ്കാളിക്കും അത്‌ കൈകാര്യം ചെയ്യാം.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.