മനാമ: ചെറിയ പെരുന്നാളിന് മുന്നോടിയായി ബഹ്റൈൻ വിപണിയിൽ പരിശോധന ശക്തമാക്കി വാണിജ്യ വ്യവസായ മന്ത്രാലയം. നിയമങ്ങളും ചട്ടങ്ങളും കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുന്നതിനും വിലക്കയറ്റത്തിൽ നിന്നും ചൂഷണത്തിൽ നിന്നും ഉപഭോക്താക്കളെ സംരക്ഷിക്കുകയും ചെയ്യുന്നത് ലക്ഷ്യമിട്ടാണ് നടപടി.
റമദാനിന് മുമ്പ് തന്നെ തുടങ്ങിയ പരിശോധന ക്യാമ്പയിനുകൾ റമദാൻ കാലയളവിലും ശേഷവും തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. റമദാനും പെരുന്നാളും മുന്നിൽക്കണ്ട് നേരത്തേ തന്നെ സമഗ്ര പരിശോധനാ പദ്ധതി മന്ത്രലായം തയ്യാറാക്കുകയായിരുന്നു. വിപണിയിലെ പ്രവർത്തനങ്ങളെയും മറ്റും കൃത്യമായി നിരീക്ഷിക്കാൻ സാധിക്കുന്ന തരത്തിലാണ് പദ്ധതി.
രാജ്യത്തെ ഏറ്റവും തിരക്കേറിയ വിപണികളായ പഴം, പച്ചക്കറി കടകൾ, മധുരപലഹാര ഷോപ്പുകൾ, റെസ്റ്റോറന്റുകൾ, കാറ്ററിങ് കിച്ചണുകൾ, സലൂണുകൾ, ടെയ്‍ലറിങ് ഷോപ്പുകൾ, ഷോപ്പിംഗ് മാളുകൾ, തുടങ്ങിയ ഇടങ്ങളിൽ അധികൃതർ ഫീൽഡ് പരിശോധനകൾ നടത്തിവരികയാണ്. മന്ത്രാലയം നിഷ്കർഷിച്ച നിര്‍ദ്ദേശങ്ങള്‍ വിപണിയിൽ കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തും.
അവശ്യവസ്തുക്കളുടെ ലഭ്യത പരിശോധിക്കുക, ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുക, കൃത്രിമവില ഈടാക്കുന്നത് തടയുക, ആഘോഷ സീസണിൽ ന്യായവും സുതാര്യവുമായ വ്യാപാര സമ്പ്രദായം വളർത്തിയെടുക്കുക എന്നിവയാണ് പരിശോധന ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.