അമിത രക്തസ്രാവത്തെ തുടര്‍ന്ന് പെണ്‍കുട്ടി പാമ്പാടിയിലെ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയതോടെ യാണ് പീഡന വിവരം പുറത്തറിയുന്നത്. ഗുരുതരാവസ്ഥ യിലായ പെണ്‍കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും നാലര മാസം പ്രായമായ ഗര്‍ഭസ്ഥ ശിശു മരിക്കുകയായിരുന്നു
കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ രണ്ടാനച്ഛന്‍ അറസ്റ്റില്‍. കോട്ടയം പാമ്പാടിയിലാണ് സംഭവം. മുണ്ടക്കയം സ്വദേശിയായ രണ്ടാനച്ഛ നെതിരെ പോക്സോ വകുപ്പുകള്‍ പ്രകാരം ആണ് കേസെടുത്തത്.
ഈ മാസം ഒന്നിനാണ് അമിത രക്തസ്രാവത്തെ തുടര്‍ന്ന് പെണ്‍കുട്ടി പാമ്പാടിയിലെ താലൂക്ക് ആ ശുപത്രിയില്‍ ചികിത്സ തേടിയെത്തിയതോടെ യാണ് പീഡന വിവരം പുറത്തറിയുന്നത്. ഗുരുത രാവസ്ഥയിലായ പെണ്‍കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും നാലര മാ സം പ്രായമായ ഗര്‍ഭസ്ഥ ശിശു മരിക്കുകയായിരുന്നു.
മണര്‍കാട് കവലയില്‍ കരകൗശല വസ്തുക്കള്‍ വില്‍ക്കുകയായിരുന്ന തന്നെ കരകൗശല വസ്തുക്കള്‍ വാങ്ങാനെന്ന പേരില്‍ ഒരാള്‍ കാറില്‍ കയറ്റി യെന്നും ജ്യൂസ് നല്‍കി പീഡിപ്പിച്ചെന്നുമായിരുന്നു കുട്ടിയുടെ മൊഴി. എന്നാല്‍ മൊഴിയില്‍ വൈരുദ്ധ്യം തോന്നിയ പൊലീസ് പെണ്‍കുട്ടിയുടെ മൊഴി യില്‍ പരാമര്‍ശിക്കുന്ന സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. എന്നാല്‍ മൊഴി സാധൂ കരിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങ ള്‍ കണ്ടെത്താന്‍ പൊലീസിന് ആയില്ല.
തുടര്‍ന്ന് ഗര്‍ഭസ്ഥ ശിശുവിന്റെ ഡിഎന്‍എ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. പെണ്‍കുട്ടിയു മായി അടുത്തിടപഴകുന്ന ആളുകളുടെയും ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചു പരിശോധനയ്ക്ക യച്ചു. ഇതില്‍ നിന്നാണ് രണ്ടാനച്ഛനാണ് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയതെന്ന് വ്യക്തമാ യത്. രണ്ടാനച്ഛന്‍ പോലീസിന് കുറ്റസമ്മത മൊഴി നല്‍കിയിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യലില്‍ രണ്ടാനച്ഛന്റെ പങ്ക് പെണ്‍കുട്ടി പൊലീസിനോട് വിശദ്ദീകരിച്ചു. പെണ്‍കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കുകയും ചെയ്തിരുന്നു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.