കോവാക്‌സിന്‍ കൊവിഷീല്‍ഡ് വ്യത്യസ്ത ഡോസുകള്‍ കുത്തി വെക്കാനുള്ള പരീക്ഷണം സംബ ന്ധിച്ച പഠനത്തിന് ഡിസിജിഐ അനുമതി നല്‍കി. വേവ്വേറെ വാക്‌സിനുകള്‍ കുത്തി വെക്കുന്നത് ഫലപ്രദം ആണെന്ന് ഐസിഎംആര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കുറയാതെ തുടരുന്നു. റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ ഭൂരിഭാഗവും കേരളത്തിലാണെന്നത് ആശങ്ക ഉയര്‍ത്തുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തു വിട്ട കണക്ക് അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,353 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2.16 ആണ് ടിപിആര്‍.
അതേസമയം, രാജ്യത്ത് വീണ്ടും സജീവ രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവ് ഉണ്ടായിട്ടുണ്ട്. 3,86,351 ആക്ടീവ് കോവിഡ് കേസുകളാണ് നിലവില്‍ രാജ്യത്തുള്ളത്. കഴിഞ്ഞദിവസം 40,013 പേരാ ണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. 3,12,20,981 പേര്‍ക്ക് രോഗമുക്തി ലഭിച്ചതായും ആരോഗ്യ മ ന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 497 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്തെ ആ കെ കോവിഡ് മരണങ്ങള്‍ 4,29,172 ആയി ഉയര്‍ന്നു. ഇതുവരെ 51,90,80,524 വാക്‌സിനേഷനാണ് രാജ്യത്ത് നടത്തിയിരിക്കുന്നത്. 41,38,646 കോവിഡ് വാക്‌സിനുകളാണ് 24 മണിക്കൂറിനുള്ളില്‍ എടുത്തത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 17,77,962 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്നലത്തെ കണക്കുകള്‍ കൂടി ചേര്‍ന്നതോടെ ഇതുവരെ നടത്തിയ പരിശോധനകളുടെ എണ്ണം 48,50,56,507 ആയി ഉയര്‍ന്നെ ന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് വ്യക്തമാക്കി.
അതേസമയം, കോവാക്‌സിന്‍ കൊവിഷീല്‍ഡ് വ്യത്യസ്ത ഡോസുകള്‍ കുത്തി വെക്കാനുള്ള പരീക്ഷ ണം സംബന്ധിച്ച പഠനത്തിന് ഡിസിജിഐ അനുമതി നല്‍കി. വേവ്വേറെ വാക്‌സിനുകള്‍ കുത്തി വെക്കുന്നത് ഫലപ്രദം ആണെന്ന് ഐസിഎംആര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വെല്ലൂര്‍ ക്രിസ്ത്യ ന്‍ മെഡിക്കല്‍ കോളേജ് പഠനവും പരീക്ഷണങ്ങളും നടത്തും.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.