Entertainment

പുരസ്‌ക്കാര നിറവില്‍ ‘റബേക്ക സ്റ്റീഫന്റെ ചതുരമുറി 6.5 ഇഞ്ച്’ ; മില്യണ്‍ കാഴ്ചക്കാരെയും കടന്ന് ചിത്രം പ്രേക്ഷകരിലേക്ക്

ഒരു മില്യണ്‍ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന് പുതിയ ചിത്രം ‘റബേക്ക സ്റ്റീഫന്റെ ചതുരമുറി 6.5 ഇഞ്ച്’. വേറിട്ട പ്രമേയത്തിലെ ആവിഷ്‌ക്കാരത്താല്‍ ചിത്രം പുരസ്‌ക്കാരങ്ങള്‍ വാരി ക്കൂട്ടുന്നു

പി ആര്‍സുമേരന്‍

കൊച്ചി: ഒരു മില്യണ്‍ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന് പുതിയ ചിത്രം ‘റബേ ക്ക സ്റ്റീ ഫന്റെ ചതുരമുറി 6.5 ഇഞ്ച്’. വേറിട്ട പ്രമേയത്തിലെ ആവിഷ്‌ക്കാരത്താല്‍ ചിത്രം പു രസ്‌ക്കാരങ്ങള്‍ വാരിക്കൂട്ടുന്നു. സെന്‍സ ഇന്റര്‍നാഷണല്‍ ഫിലിം അവാര്‍ഡ്, 24 ഫ്രെയിം ഗ്ലോബല്‍ എക്‌സലന്‍സി ഫിലിം അവാര്‍ഡ്, തുടങ്ങിയ രാജ്യാന്തര ഫിലിം അവാര്‍ഡു കളില്‍ മികച്ച ഡയറക്ടര്‍, മികച്ച ചി ത്രം, മികച്ച ഛായാഗ്രാഹകന്‍ തുട ങ്ങിയ പുരസ്‌ക്കാരങ്ങള്‍ ‘റബേക്ക സ്റ്റീഫ ന്റെ ചതുരമുറി 6.5 ഇഞ്ച’ നേടി. കൂടാതെ പതിനെട്ടോളം രാജ്യാന്തര ഫിലിം ഫെസ്റ്റിവെലുകളിലേക്കും ചിത്രം തെരഞ്ഞെടു ക്കപ്പെട്ടു.

ആശ്വാസ് മൂവി പ്രൊഡക്ഷന്‍സ് ഇന്‍ അസോസിയേഷന്‍ വിത്ത് സപ്പന മൂവി ഇന്റര്‍ നാഷണലിന്റെ ബാനറില്‍ ആശ്വാസ് ശശിധരന്‍ നിര്‍മ്മിച്ച് മുഹമ്മദ് സ ജീഷ് തിരക്കഥയും സംവിധാന വും നിര്‍വഹിച്ച ചിത്രമാണ് ‘റബേക്ക സ്റ്റീഫ ന്റെ ചതുരമുറി 6.5 ഇഞ്ച്’.

മോട്ടിവേഷന്‍ സ്വഭാവത്തിലുള്ള ഒരു വേറിട്ട മലയാളചിത്രമാണ് ‘റബേക്ക സ്റ്റീഫന്റെ ചതുരമുറി 6.5 ഇ ഞ്ച്’.ഏറെ സാമൂഹിക പ്രാധാന്യമുള്ള വിഷയാണ് ചിത്രം ചര്‍ച്ച ചെയ്യു ന്നത്. കുടുംബ ബന്ധങ്ങളും പു തിയ കാലത്തെ നമ്മുടെ കുട്ടികള്‍ നേരിടുന്ന പ്രതിസന്ധികളും ആകുലതകളും ചിത്രം ഒപ്പിയെടുത്തി ട്ടുണ്ട്. മാതാപിതാക്കളെ സ്‌നേഹി ക്കുന്ന എല്ലാ മക്കളും മാതാപിതാക്കളുടെ കുടെയിരുന്ന് കാണേണ്ട ചി ത്രം തന്നെയാണ്’റബേക്ക സ്റ്റീഫന്റെ ചതുരമുറി 6.5 ഇഞ്ച്’.


ഛായാഗ്രഹണം : ടി. ഷമീര്‍ മുഹമ്മദ്, എഡിറ്റിങ് : ഐജു അന്റു, കോ-പ്രൊഡ്യൂസര്‍ : ഷാജി ആലപ്പാട്ട് അസോസിയേറ്റ് ഡയറക്ടര്‍: ശ്രീകുമാര്‍ വള്ളംകുളം,മേക്കപ്പ്: ലിബി ന്‍ മോഹനന്‍. കലാസംവിധാനം: മില്‍ക്ക് ബോട്ടില്‍ ക്രിയേറ്റീവ്, രതീഷ് വണ്ടിപ്പെരിയാര്‍.വസ്ത്രാലങ്കാരം: ഷാജി കൂനമ്മാവ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: നിസാര്‍ മുഹമ്മദ്. ഗാന രചന: സുഹൈല്‍ സുല്‍ത്താന്‍. സംഗീതം : യുനുസ്സിയോ, ആലാപനം:സിതാര കൃഷ്ണകുമാര്‍,പ്രോജക്റ്റ് ഡിസൈനര്‍: ജോസ് വരാപ്പുഴ.പ്രൊഡക്ഷന്‍ മാനേജര്‍: സജിത് സത്യന്‍. ക്രിയേറ്റീവ് മീഡിയ: പപ്പ മൂവി ഡോം. അനഗ്‌ഡോട്ട് : മുഹൈമിന്‍.അസിസ്റ്റന്റ് ഡയറക്ടര്‍: രശ്മി ആര്‍, സ്റ്റില്‍സ്: അജീഷ് ആവണി. സ്റ്റുഡിയോ : കെ സ്റ്റുഡി യോ കൊച്ചി, ഡിസൈനര്‍: എം ഡിസൈന്‍സ്. പുതുമുഖങ്ങളായ ധനു ദേവിക, രമ്യ രഘുനാഥന്‍, പൂജ അരുണ്‍, സായ് വെങ്കിടെഷ് എന്നിവരാണ് അഭിനേതാക്കള്‍.
പി.ആര്‍.സുമേരന്‍ (പി.ആര്‍.ഒ) 9446190254.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.