മികച്ച കാഴ്ചാനുഭവം പ്രേക്ഷകര്‍ക്ക് പങ്കുവെയ്ക്കുവാനായി ഒരുക്കിയ തിയേറ്റര്‍ പ്ലേയുടെ ഔ ദ്യോഗിക പ്രവര്‍ത്തനോദ്ഘാടനം സാംസ്ക്കാരിക മന്ത്രി സജി ചെറിയാന് ഫെയ്സ്ബു ക്ക് പേജിലൂടെ നിര്‍വ്വഹിച്ചു
കൊച്ചി : സിനിമാ പ്രേമികളായ നാല് സുഹൃത്തുക്കളുടെ സ്വപ്ന പദ്ധതിയായി മാറിയ ‘തിയേറ്റര്‍ പ്ലേ’ ഒ ടി ടി പ്ലാറ്റ്ഫോം പുത്തന്‍ കാഴ്ചാനുഭവം പകര്‍ന്ന് മലയാളത്തില്‍ ശ്രദ്ധേയമാകുന്നു. വിവിധ മേഖല യില്‍ പ്രവര്‍ത്തിക്കുന്ന വിനു മാത്യു പോള്‍, സായി വെങ്കിടേശ്വരന്, സുധീര്‍ ഇബ്രാഹിം, (പാപ്പി) റിയാസ് എം.റ്റി എന്നീ സിനിമാ ആസ്വാദകരുടെ കൂട്ടായ്മയില്‍ പിറന്നതാണ് ‘തിയേറ്റര്‍ പ്ലേ’ ഒ ടി ടി പ്ലാറ്റ്ഫോം.
മികച്ച കാഴ്ചാനുഭവം പ്രേക്ഷകര്‍ക്ക് പങ്കുവെയ്ക്കുവാനായി ഒരുക്കിയ തിയേറ്റര്‍ പ്ലേയുടെ ഔദ്യോഗിക പ്രവര്‍ത്തനോദ്ഘാടനം സാംസ്ക്കാരിക മന്ത്രി സജി ചെറിയാന് ഫെയ്സ്ബുക്ക് പേജിലൂടെ നിര്‍വ്വഹിച്ചു.
മലയാളം, തമിഴ്, ഹിന്ദി, കന്നട, ഇംഗ്ലീഷ് ഭാഷകളിലായി ഒട്ടേറെ പുതിയ ചിത്രങ്ങളാണ് തിയേറ്റര്‍ പ്ലേയിലൂടെ റിലീസിനൊരുങ്ങിയിരിക്കുന്നത്. കൂടാതെ ഹ്രസ്വചിത്രങ്ങള്‍, ഡോക്യുമെന്ററികള്‍, തുടങ്ങി നിരവധി ദൃശ്യാനുഭവങ്ങള്‍ തിയേറ്റര്‍ പ്ലേയിലൂടെ പ്രേക്ഷകരിലേക്കെത്തും. തിയേറ്റര്‍ പ്ലേ ടീം ഒരുക്കിയ മലയാള ചിത്രം ‘കരുവ്’, ഫ്ളാറ്റ് നമ്പര്‍ 14, തമിഴ് ചിത്രം ‘പാമ്പാടും ചോലൈ’ എന്നീ ചിത്രങ്ങളും അണിയറയില്‍ ഒരുങ്ങുകയാണ്. ഈ ചിത്രങ്ങള്‍ ഒട്ടുമിക്കതും വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റത്തിനും തയ്യാറാവുന്നുണ്ട്.
ചിത്രീകരണം പൂര്‍ത്തിയായ കരുവ് ഈ മാസം റിലീസ് ചെയ്യും. കലാമൂല്യവും ജനപ്രിയവുമായ സിനിമകളും ഡോക്യുമെന്ററികളും പ്രേക്ഷകരി ലേക്കെത്തിക്കുകയാണ് തിയേറ്റര്‍ പ്ലേയുടെ ലക്ഷ്യമെന്ന് മാനേജിങ് പാര്‍ട്ട്ണര്‍ വിനു മാത്യു പോള്‍ പറഞ്ഞു. സാമ്പത്തിക ഇളവുകളോടെ പുതിയ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് കാണുവാനും ആസ്വദിക്കുവാനും അവസരമൊരുക്കുന്ന കൂടുതല്‍ സംവിധാനങ്ങള്‍ താമസിയാതെ തിയേറ്റര്‍ പ്ലേയില്‍ ഒരുക്കുമെന്നും വിനു മാത്യു പോള്‍ അറിയിച്ചു.
തയ്യാറാക്കിയത് : പി ആര് സുമേരന്‍ (പിആര്‍ഒ)- 9446190254
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.