Breaking News

പുതുപ്പളളിയില്‍ ചാണ്ടി ഉമ്മന്‍; 14 ശതമാനം കൂടുതല്‍ വോട്ടിന് യുഡിഎഫ് ജയിക്കും; എക്സിറ്റ് പോള്‍

എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസിനെക്കാള്‍ 14 ശതമാനം വോട്ട് അധികം നേടുമെന്നാണ് ആക്സിസ് മൈ ഇന്ത്യയുടെ പ്രവചനം.യുഡിഎഫ് 53 ശതമാനം വോട്ട് നേടുമ്പോള്‍, എല്‍ഡിഎഫ് 39 ശതമാനവും എന്‍ഡിഎ 5 ശതമാന വും മറ്റുള്ളവര്‍ മൂന്ന് ശതമാനവും നേടുമെന്നാണ് സര്‍വേ ഫലം

കൊച്ചി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്‍ വിജയിക്കുമെന്ന് എക്സിറ്റ് പോള്‍ ഫലം. എല്‍ഡി എഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസിനെക്കാള്‍ 14 ശതമാനം വോട്ട് അധികം നേടുമെന്നാണ് ആക്സിസ് മൈ ഇന്ത്യയുടെ പ്രവചനം. യുഡിഎഫ് 53 ശതമാനം വോട്ട് നേടുമ്പോള്‍, എല്‍ഡിഎഫ് 39 ശതമാനവും എന്‍ഡിഎ 5 ശതമാന വും മറ്റുള്ളവര്‍ മൂന്ന് ശതമാനവും നേടുമെന്നാണ് സര്‍വേ ഫലം.

ഉപതെരഞ്ഞെടുപ്പില്‍ 74.27 ശതമാനമാണ് പോളിങ്. ആകെയുള്ള 1,76,412 വോട്ടര്‍മാരില്‍ 1,28,624 പേര്‍ വോട്ട് ചെയ്തു. മുന്‍ വര്‍ഷത്തേക്കാള്‍ ഒരു ശതമാനം കുറവാണിത്. 2021 ല്‍ പോളിങ് 75.35 ശതമാനമായി രുന്നു. പുരുഷന്‍മാരുടെ വോട്ടിങ് ശതമാനം 74.4 ആണ്. 86,131 പേരില്‍ 64,084 പേര്‍ വോട്ട് രേഖപ്പെടു ത്തി. സ്ത്രീകളുടേത് 71.48 ശതമാനം. 90,277 പേരില്‍ 64,538 പേര്‍ വോട്ട് ചെയ്തു.

ഉമ്മന്‍ചാണ്ടിയുടെ മരണത്തെതുടര്‍ന്നുണ്ടായ ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ ലിജിന്‍ ലാല്‍, ആംആദ്മി പാര്‍ടിയുടെ ലൂക്ക് തോമസ് എന്നിവരടക്കം ഏഴ് സ്ഥാനാര്‍ഥികളാണ് മത്സരിച്ചത്. വെള്ളിയാ ഴ്ച കോട്ടയം ബസേലിയസ് കോളജിലാണ് വോട്ടെണ്ണല്‍. രാവിലെ എട്ടിന് ആരംഭിക്കും.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.