Breaking News

ആലുവയില്‍ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി പിടിയില്‍

തിരുവനന്തപുരം ചെങ്കല്‍ സ്വദേശി ക്രിസ്റ്റില്‍ സതീഷ് എന്ന വ്യാജപ്പേരിലാണ് എറണാകുളത്ത് കഴിഞ്ഞിരുന്നത്. ഇയാളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുകയാ ണ്.നിരവധി ക്രി മിനല്‍ കേസുകളില്‍ പ്രതിയാണ് ക്രിസ്റ്റില്‍. 2017ല്‍ വയോധിക യെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ഇയാള്‍ ജാമ്യത്തിലിറങ്ങി മുങ്ങിയിരുന്നു. ആലുവയിലെ പെരിയാര്‍ ബാ ര്‍ ഹോട്ടലിന് സമീപത്ത് നിന്നാണ് ക്രിസ്റ്റിലിനെ അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തത്

കൊച്ചി: ആലുവയില്‍ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി ക്രിസ്റ്റില്‍ പിടിയില്‍. ആലുവയിലെ ബാറിന് സമീപത്ത് നിന്നാണ് ഇയാളെ പിടി കൂടിയത്. തിരുവനന്തപുരം ചെങ്ക ല്‍ സ്വദേശി ക്രിസ്റ്റില്‍ സതീഷ് എന്ന വ്യാജപ്പേരിലാണ് എറണാകുളത്ത് കഴിഞ്ഞിരുന്നത്. ഇയാളെ കസ്റ്റ ഡിയില്‍ ചോദ്യം ചെയ്യുകയാണ്.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ക്രിസ്റ്റില്‍. 2017ല്‍ വയോധികയെ പീഡിപ്പിച്ച കേസില്‍ അ റസ്റ്റിലായ ഇയാള്‍ ജാമ്യത്തിലിറങ്ങി മുങ്ങിയിരുന്നു. ആലുവയിലെ പെരിയാര്‍ ബാര്‍ ഹോട്ടലിന് സമീപ ത്ത് നിന്നാണ് ക്രിസ്റ്റിലിനെ അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തത്. പൊലീസിനെ കണ്ട ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ സഹായത്തോടെ വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്കാണ് പ്രതിയെ കൊണ്ടുപോയത്.

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. ദൃക്സാക്ഷിയും പീഡനത്തി ന് ഇരയായ പെണ്‍കുട്ടിയും സിസിടിവി ദൃശ്യത്തില്‍ കണ്ട പ്രതി യെ തിരിച്ചറിഞ്ഞിരുന്നു.ആലുവയിലെ ചാത്തന്‍പുറത്താണ് അതിഥി തൊഴിലാളികളുടെ മകള്‍ ഇന്നലെ രാത്രി പീഡനത്തിനു ഇരയായത്. ഉറ ങ്ങിക്കിടന്ന കുട്ടിയെ എടുത്തു കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ പീന്നീട് രക്തം ഒലിച്ച നിലയില്‍ പാടത്തു നിന്നാണ് കണ്ടെത്തിയത്. നാട്ടുകാരാണ് കുട്ടിയെ കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവ രമറിയിച്ച ശേഷം, ആശുപത്രിയിലെത്തിച്ചു.

രാത്രി രണ്ട് മണിയോടെ കരച്ചില്‍ കേട്ട് നാട്ടുകാരനായ സുകുമാരന്‍ എന്നയാള്‍ വീടിന്റെ ജനല്‍ വഴി നോ ക്കിയപ്പോള്‍ കുട്ടിയെ ഒരാള്‍ വലിച്ചിഴച്ചു കൊണ്ടു പോകുന്നതു കണ്ടു. സുകുമാരന്‍ മറ്റൊരാളെ വിവരം അറിയിക്കുകയും ഇരുവരും ചേര്‍ന്നു തിരച്ചില്‍ നടത്തുകയുമായിരുന്നു. പാടത്തിനരികിലൂടെ പേടിച്ചു ഓടി വരുന്നതു കണ്ടു കുട്ടി യെ ഇവര്‍ പിടിച്ചു നിര്‍ത്തുകയും പിന്നാലെ പൊലീസില്‍ അറിയിക്കു കയു മായിരുന്നു. സംഭവം നടക്കുമ്പോള്‍ കുട്ടിയുടെ മാതാപിതാക്കള്‍ ഉറക്കത്തിലായിരുന്നു. ഉറക്കമുണര്‍ന്നു മാതാപിതാക്കള്‍ നോക്കിയപ്പോഴാണ് കുട്ടിയെ കണാനില്ലെന്നു മനസിലായത്. പിന്നാലെയാണ് തിരച്ചില്‍ നടത്തിയത്.

The Gulf Indians

Recent Posts

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

15 hours ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

7 months ago

This website uses cookies.