കണ്ണൂർ : എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ റിമാന്‍ഡ് ചെയ്തു. തളിപ്പറമ്പിലെ മജിസ്ട്രേറ്റിന്റെ വസതിയിലെത്തിച്ച ശേഷം കസ്റ്റഡിയിൽ വിടുകയായിരുന്നു. 14 ദിവസത്തേക്കാണ് പി പി ദിവ്യയെ റിമാൻഡ് ചെയ്തിരിക്കുന്നത്. ദിവ്യയെ ജില്ലാ വനിതാ ജയിലിലേക്ക് മാറ്റും. കണ്ണൂർ ജില്ലാ ആശുപത്രിയിലെ വൈദ്യപരിശോധനയ്ക്ക് ശേഷമായിരുന്നു ദിവ്യയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. നാളെ ജാമ്യാപേക്ഷ സമർപ്പിച്ചേക്കുമെന്നാണ് സൂചന.
യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉൾപ്പെടെ പൊലീസ് വാഹനത്തിന് നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു. മജിസ്ട്രേറ്റിന്റെ വസതിക്ക് മുന്നിൽ യൂത്ത് ലീഗ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കുത്തിയിരിപ്പ് പ്രതിഷേധം നടത്തിയിരുന്നു. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
മജിസ്ട്രേറ്റിന്റെ വസതിക്ക് മുന്നിൽ പാർട്ടി അഭിഭാഷകനായ കെ വിശ്വൻ ഉൾപ്പെടെയുള്ളവർ എത്തിയിരുന്നു. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രത്നകുമാരി വൈസ് പ്രസിഡന്‍റ് ബിനോയ് കുര്യൻ എന്നിവരടക്കം നിരവധി പാർട്ടി പ്രവർത്തകരും മജിസ്ട്രേറ്റിന്റെ വീടിന് മുന്നിൽ ഹാജരായിട്ടുണ്ട്. സിപിഐഎം ജില്ലാ കമ്മിറ്റി അംഗം കൂടിയാണ് ബിനോയ് കുര്യൻ. പാർട്ടി പരസ്യമായി പി പി ദിവ്യയെ തള്ളുമ്പോഴും രഹസ്യമായി പി പി ദിവ്യക്ക് പിന്തുണ നൽകുന്ന നിലപാടാണ് പാർട്ടി സ്വീകരിക്കുന്നത്.
നടപടികൾ പുരോഗമിക്കുകയാണെന്നും മറ്റൊന്നും പറയാനില്ലെന്നുമായിരുന്നു നിയുക്ത കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ കെ രത്നകുമാരിയുടെ പ്രതികരണം. രണ്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലായിരുന്നു ക്രൈം ബ്രാഞ്ച് ഓഫീസിൽ നടന്നത്. ഇതിന് ശേഷമാണ് കണ്ണൂർ ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കായി എത്തിച്ചത്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.