ദുബായ് : ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി. 2025 മുതൽ 2027 വരെ ദുബായ് 302 ബില്യൻ ദിർഹം വരുമാനം നേടുമെന്നും 272 ബില്യൻ ദിർഹം ചെലവിന് അനുവദിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇതാദ്യമായി 21 ശതമാനം പ്രവർത്തന മിച്ചം കൈവരിക്കുമെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.
ദുബായ് സർക്കാരിന് സാമ്പത്തിക സ്ഥിരത സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഈ വർഷം പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള പങ്കാളിത്തത്തിനായി 40 ബില്യൺ ദിർഹം മൂല്യമുള്ള ഒരു പോർട്ട്‌ഫോളിയോയും ആരംഭിച്ചു. അടുത്ത വർഷത്തെ ബജറ്റിന്റെ 46 ശതമാനവും പുതിയ വിമാനത്താവളത്തിന്റെ നിർമാണത്തിന് പുറമെ റോഡുകൾ, പാലങ്ങൾ, ഊർജം, ഒാവുചാൽ ശൃംഖലകൾ എന്നിവയുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ പദ്ധതികൾക്കായി നീക്കിവച്ചിട്ടുണ്ട്.
ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക വികസനം, പാർപ്പിടം, മറ്റ് സാമൂഹിക സേവനങ്ങൾ എന്നിവയ്ക്ക് ബജറ്റിന്റെ മുപ്പത് ശതമാനം അനുവദിക്കും. ഈ വർഷത്തെ വരുമാനം 90 ബില്യൻ ദിർഹമാണ്. ഈ മാസം ആദ്യം യുഎഇ മന്ത്രിസഭ 2025 ലെ ഫെഡറൽ ബജറ്റ് 71.5 ബില്യൻ ദിർഹത്തിന് അംഗീകാരം നൽകി. ഇത് രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റ് കൂടിയാണ്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.