Breaking News

പൊതുമാപ്പ് നീട്ടിയാലും തിരിച്ചുപോകാൻ 14 ദിവസം മാത്രം: തിരക്കേറി; സേവനങ്ങൾക്ക് കൂടുതൽ ഉദ്യോഗസ്ഥർ.

ദുബായ് : നിയമം ലംഘിച്ച് യുഎഇയിൽ താമസിക്കുന്നവർക്ക് അവരുടെ പദവി ശരിയാക്കാനും പിഴ കൂടാതെ നാട്ടിലേയ്ക്ക് മടങ്ങാനുമുള്ള പൊതുമാപ്പ് ഈ മാസം 31ന് അവസാനിക്കും. കാലാവധി നീട്ടില്ലെന്നാണ് അധികൃതർ ഇതിനകം അറിയിച്ചത്. മാത്രമല്ല, തുടർന്നും നിയമലംഘകരമായി താമസിക്കുന്നവരെ കണ്ടെത്താൻ ശക്തമായ തിരച്ചിൽ നടത്തുമെന്നും പിടികൂടപ്പെടുന്നവർക്ക് വൻ തുക പിഴയടക്കം ശിക്ഷ കടുത്തതായിരിക്കുമെന്നും അധികൃതര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
സെപ്റ്റംബർ ആദ്യം ആരംഭിച്ച പൊതുമാപ്പ് അവസാന നാളുകളിലേയ്ക്ക് കടന്നതോടെ ദുബായിൽ   ഗുണഭോക്താക്കളുടെ എണ്ണം വർധിച്ചു. തിരക്ക് നിയന്ത്രിച്ച് അപേക്ഷകർക്ക് സേവനം നൽകാനായി കൂടുതൽ എമിഗ്രേഷൻ ഉദ്യോഗസ്ഥരെ ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് നിയോഗിക്കുകയും ചെയ്തു.
വീസ സ്റ്റാറ്റസ് ശരിയാക്കാൻ വളരെയേറെപ്പേരാണ് കഴിഞ്ഞ ദിവസങ്ങളിൽ ദുബായ് അൽ അവീറിലെ വയലെറ്റെഴ്സ് സെറ്റിൽമെന്റ് കേന്ദ്രത്തിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്നത്.  ഇതുവരെ വീസ സ്റ്റാറ്റസ് ശരിയാക്കാത്ത നിയമലംഘകാർ ഏറ്റവും വേഗത്തിൽ തന്നെ  ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ജിഡിആർഎഫ്എ ദുബായ് അറിയിച്ചു.
 ∙ അൽ അവീർ കേന്ദ്രങ്ങളിലേയ്ക്ക് ആയിരങ്ങൾ
വീസ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാൻ അൽ അവീർ പൊതുമാപ്പ് സെന്ററിലേയ്ക്ക് ആയിരക്കണക്കിന് പേരാണ് എത്തിച്ചേരുന്നത്. ഇവരുടെ വീസ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാൻ കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിച്ചതായി ജിഡിആർഎഫ്എ കസ്റ്റ്മർ ഹാപ്പിനസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ലഫ്. കേണൽ സാലിം ബിൻ അലി പറഞ്ഞു. മുൻകാല പൊതുമാപ്പിന്റെ അനുഭവത്തിൽ ഇന്നും 30, 31 തീയതികളിലും കൂടുതൽ ആളുകളെയാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ പൊതുമാപ്പ് സേവനം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ എണ്ണം ഇരട്ടിയാക്കുകയും ചെയ്തു. അന്തിമ തീയതിക്ക് ശേഷം നിയമലംഘകർക്ക് ഒരു ഇളവും നൽകില്ലെന്ന് അദ്ദേഹം പറഞ്ഞു.
 ∙ രാജ്യം വിടാൻ 14 ദിവസം മാത്രം; മടങ്ങി വരാൻ പ്രയാസമില്ല
പൊതുമാപ്പിലൂടെ സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങാൻ പ്രവാസികൾക്ക് ഔട്ട്പാസ് ലഭിച്ച ശേഷം 14 ദിവസം മാത്രമേ ലഭിക്കുകയുള്ളൂവെന്ന് അധികൃതർ പറഞ്ഞു. പൊതുമാപ്പ് കാലാവധി നീട്ടിയാലും ഇത്രയും ദിവസത്തിനുള്ളിൽ രാജ്യം വിട്ടിരിക്കണമെന്നും വ്യക്തമാക്കി. ഔട്ട്പാസ് മുഖേന സ്വദേശത്തേക്ക് മടങ്ങിയ വിദേശികൾക്ക്, തിരികെ യുഎഇയിലേക്ക് പ്രവേശിക്കാൻ ഒരു വിലക്കുമില്ല. എപ്പോൾ വേണമെങ്കിലും കൃത്യമായ രേഖകളുപയോഗിച്ച് അവർക്ക് തിരികെ വരാമെന്ന് അധികൃതർ ആവർത്തിച്ചു.
എമിറേറ്റ്സ് ഐഡി കൈവശമുള്ള ഓവർസ്റ്റേ ആയവർക്ക് നേരിട്ട് അമർ സെന്ററിലേയ്ക്ക് പോകാം. അവിടെ നിന്ന് ഔട്ട് പാസിന് അപേക്ഷ നൽകാം. എന്നാൽ എമിറേറ്റ്സ് ഐഡി ഇല്ലാത്തവർക്ക്  അൽ അവിർ സെന്ററിൽ വിരലടയാളം എടുത്തതിന് അമർ സെന്ററിൽ പോയി എക്സിറ്റ് പാസിന് അപേക്ഷ നൽകണം. അവർക്ക്  3 ദിവസത്തിനുള്ളിൽ ഔട്ട് പാസ് ലഭ്യമാക്കുമെന്നും ശേഷിക്കുന്ന ദിവസങ്ങളിൽ ആളുകൾ അവസരം പ്രയോജനപ്പെടുത്തണമെന്ന് ലഫ്.കേണൽ വ്യക്തമാക്കി. രാവിലെ 8 മുതൽ രാത്രി 8 വരെയാണ് അൽ അവിർ സെന്ററിന്റെ പ്രവർത്തന സമയം.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.