ദോഹ : യാത്രക്കാർക്ക് സൗത്ത്, നോർത്ത് അമേരിക്കയിലേക്കുള്ള യാത്ര എളുപ്പമാക്കാൻ കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ച് ഖത്തർ എയർവേയ്സ് . ടൊറന്റോയിലേക്കും സാവോ പോളോയിലേക്കുമാണ് ജൂൺ 19, 25 തീയതികളിൽ പുതിയ സർവീസുകൾ ആരംഭിക്കുന്നത്.
ജൂൺ 19 മുതൽ ടൊറന്റോയിലേക്കുള്ള സർവീസുകളുടെ എണ്ണം 5 ആകും. ജൂൺ 25 മുതൽ സാവോ പോളോയിലേക്ക് 3 അധിക പ്രതിവാര സർവീസുകളുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ടൊറന്റോ പിയേഴ്സൻ വിമാനത്താവളത്തിലേക്ക് സർവീസ് ആരംഭിച്ച് 6 മാസം പൂർത്തിയാകുന്നതിന് മുൻപേയാണ് യാത്രക്കാരുടെ തിരക്കിനെ തുടർന്ന് കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. വേനൽക്കാലത്ത് ബുധൻ, വ്യാഴം, വെള്ളി, ശനി, ഞായർ ദിവസങ്ങളിലും ശൈത്യകാലത്ത് എല്ലാ ദിവസവുമായിരിക്കും ദോഹയിൽ നിന്ന് ടൊറന്റോയിലേക്കും തിരിച്ചുമുള്ള സർവീസുകൾ.സാവോ പോളോയിലെ പ്രധാന രാജ്യാന്തര വിമാനത്താവളമായ ഗാരുലൂസിലേക്ക് ജൂൺ 25 മുതൽ 17 സർവീസുകളാണ് ആഴ്ചയിൽ ഉണ്ടാകുക. നിലവിൽ 14 പ്രതിവാര സർവീസുകളാണുള്ളത്. 3 അധിക സർവീസുകൾ കൂടി പ്രഖ്യാപിച്ചതോടെയാണ് പ്രതിവാര സർവീസുകൾ 17 എണ്ണമാകുക. ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാണ് സർവീസുകൾ. ആഗോള തലത്തിൽ 170 നഗരങ്ങളിലേക്കാണ് ഖത്തർ എയർവേയ്സ് നിലവിൽ സർവീസ് നടത്തുന്നത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.