Breaking News

ഖത്തറിൽ പൊടിക്കാറ്റ് കനക്കുമെന്ന് കാലാവസ്ഥാ വകുപ്പ്; ജാഗ്രതാ മുന്നറിയിപ്പ്.

ദോഹ : ഖത്തറിൽ വടക്കു പടിഞ്ഞാറൻ കാറ്റ് തുടങ്ങി. പൊടിക്കാറ്റ് ശക്തമാകുമെന്ന് മുന്നറിയിപ്പുമായി അധികൃതർ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊടിക്കാറ്റ് അനുഭവപ്പെടുന്നതായി കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.  വിദ്യാർഥികൾക്കും തൊഴിലാളികൾക്കും സുരക്ഷാ മുൻകരുതലുകളുമായി വിദ്യാഭ്യാസ, തൊഴിൽ മന്ത്രാലയങ്ങളും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 
പൊടിക്കാറ്റിൽ ദൂരക്കാഴ്ച കുറയുമെന്നതിനാൽ വാഹനം ഓടിക്കുന്നവരും ജാഗ്രത പാലിക്കണം. അറേബ്യൻ പെനിൻസുലയിൽ പൊടിക്കാറ്റ് തുടരുന്നതിനാൽ ഖത്തറിലും കാറ്റ് ശക്തമാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ചില പ്രദേശങ്ങളിൽ ദൂരക്കാഴ്ച കുറയും. രാജ്യത്തെ മുഴുവൻ ജനങ്ങളും ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും വകുപ്പ് നിർദേശിച്ചിട്ടുണ്ട്. കടൽ തിരമാല 7 മുതൽ 9 അടി വരെയും ചില സമയങ്ങളിൽ 13 അടി വരെ ഉയരും. 
പുറം തൊഴിലിൽ ഏർപ്പെടുന്ന തൊഴിലാളികൾ ജോലി സമയങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് തൊഴിൽ മന്ത്രാലയവും നിർദേശിച്ചിട്ടുണ്ട്. ഒക്കുപ്പേഷനൽ ഹെൽത്ത്–സേഫ്റ്റി നിർദേശങ്ങൾ പാലിച്ചു വേണം ജോലി ചെയ്യാൻ. എല്ലാ മുൻകരുതലുകളും സ്വീകരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ഇന്ന് മുതൽ പൊടിക്കാറ്റ് ശക്തമാകാനുള്ള സാധ്യതയുള്ളതിനാൽ രാജ്യത്തെ സ്കൂൾ അധികൃതരും രക്ഷിതാക്കളും വിദ്യാർഥികളും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദേശം. ആരോഗ്യ, സേഫ്റ്റി അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്നും ഓർമപ്പെടുത്തിയിട്ടുണ്ട്. വിദ്യാർഥികൾക്കുള്ള മാർഗ നിർദേശങ്ങളും നൽകിയിട്ടുണ്ട്. 
വിദ്യാർഥികളുടെ ശ്രദ്ധയ്ക്ക്
∙കണ്ണിൽ പൊടി കയറാതിരിക്കാൻ  സൺ ഗ്ലാസുകൾ അല്ലെങ്കിൽ പ്രൊട്ടക്ടീവ് ഗ്ലാസുകൾ ധരിയ്ക്കുക. 
∙വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നതിന് മുൻപ് മാസ്ക് ധരിക്കണം. അല്ലെങ്കിൽ വൃത്തിയുള്ള ടിഷ്യൂവോ തുണിയോ കൊണ്ട് മൂക്കും വായയും മൂടണം.

∙ സ്കൂളിലെത്തിയാൽ ക്ലാസ് മുറിയുടെ പുറത്തേക്ക് ഇറങ്ങുന്നത് പരമാവധി ഒഴിവാക്കണം.

∙കണ്ണിൽ അസ്വസ്ഥത തോന്നിയാൽ തിരുമ്മരുത്. പകരം ശുദ്ധമായ വെള്ളം കൊണ്ട് കണ്ണുകൾ കഴുകണം. 
∙ആസ്തമയോ ശ്വാസകോശ സംബന്ധമായ രോഗങ്ങളോ ഉള്ളവർ ഇത്തരം മോശം കാലാവസ്ഥകളിൽ ഡോക്ടർമാരുടെ നിർദേശം പാലിക്കണം. 

∙ശ്വാസതടസ്സം അനുഭവപ്പെട്ടാൽ ഉടൻ സ്കൂൾ ടീച്ചറിനെയോ നഴ്സിനെയോ അറിയിക്കണം. 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.