Breaking News

നോമ്പ് തുറയ്ക്ക് ‘ഫ്രഷ് ‘ ചെമ്മീൻ വിഭവങ്ങൾ ഒരുക്കാൻ കഴിയില്ല

മനാമ : റമസാൻ മാസം പകൽ നോമ്പ് എടുക്കുന്നവർ നോമ്പുതുറയും കഴിഞ്ഞുള്ള വിഭവസമൃദ്ധമായ ഭക്ഷണം ഒരുക്കുന്നത് പതിവാണ്. പ്രത്യേകിച്ച് മൽസ്യ, മാംസ വിഭവങ്ങൾ തന്നെയാണ് അതിൽ ഏറ്റവും പ്രാധാനപ്പെട്ടതും. കടൽ വിഭവങ്ങളിൽ പലഹാരങ്ങളിൽ അടക്കം കൂടുതലും ഉപയോഗിക്കുന്ന ചെമ്മീൻ പക്ഷെ ഈ വർഷത്തെ റമസാൻ മാസത്തിലെ വിഭവങ്ങളിൽ ഉണ്ടാകില്ല. രാജ്യത്ത് ചെമ്മീൻ പിടിക്കുന്നതിനുള്ള നിരോധന കാലയളവിലാണ് റമസാൻ മാസം വരുന്നത് എന്നത് തന്നെ ഇതിനു കാരണം.മലയാളികൾ ഉൾപ്പെടെയുള്ള  സംഘടനകളുടെയും  വീടുകളിലെയും നോമ്പ് തുറ വിഭവങ്ങളിൽ പ്രധാനമായ  ചെമ്മീൻ ബിരിയാണി മജ്‌ബൂസ്, കൽമാസ്, ചെമ്മീൻ അട, ചെമ്മീൻ പിടി, ചെമ്മീൻ കട് ലെറ്റ്, ചെമ്മീൻ റോസ്‌റ്, ചെമ്മീൻ ബോണ്ട തുടങ്ങി കോഴിക്കോട് കണ്ണൂർ ജില്ലക്കാരുടെ  പല ചെമ്മീൻ വിഭവങ്ങളും  ഇത്തവണ ആസ്വദിക്കാനാവില്ല. ഫെബ്രുവരി ഒന്ന് മുതൽ ചെമ്മീൻ പിടിക്കുന്നതിന് രാജ്യത്ത് നിരോധനം നിലവിൽ വന്നു കഴിഞ്ഞു.
ചെമ്മീൻ വ്യാപാരം ചെയ്യുന്നതിനും നിരോധനമുണ്ട്. ജൂലൈ 31 വരെ നീണ്ടു നിൽക്കുന്ന ആറു മാസക്കാലമാണ് നിരോധനം. എന്നാൽ  മറ്റു രാജ്യങ്ങളിൽ നിന്നുള്ള ഫ്രീസറുകളിൽ സൂക്ഷിച്ച ‘ഫ്രോസൺ ‘ ചെമ്മീനുകൾ  പായ്ക്കറ്റുകളിൽ ലഭ്യമാകുന്നത് കൊണ്ട് തന്നെ  പലഹാരങ്ങളും മറ്റും ഉണ്ടാക്കുന്നതിനെ നിരോധനം ബാധിക്കില്ലെന്നാണ് കാറ്ററിങ്  മേഖലയിലുള്ളവർ പറയുന്നത്. എന്നാൽ  ഫ്രഷ് ചെമ്മീൻ വിഭവങ്ങളുടെ സ്വാദ് ഇതിനു ലഭിക്കില്ലെന്നും ഫ്രോസൺ ഇനങ്ങൾക്ക് വിലക്കൂടുതലുമാണെന്നും ഇവർ പറഞ്ഞു. ചെമ്മീൻ പ്രജനന കാലഘട്ടത്തിലാണ്  ഇവ പിടിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനും രാജ്യത്തിന്റെ സമുദ്രവിഭവങ്ങൾ സംരക്ഷിക്കുന്നതിനുമാണ്   ബഹ്‌റൈൻ സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റ് ജനറൽ ഡയറക്ടറേറ്റ് ഓഫ് മറൈൻ റിസോഴ്സസ് ഇത്തരത്തിൽ ഒരു നിയമം പ്രഖ്യാപിച്ചിരിക്കുന്നത്.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

2 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

2 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

2 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

2 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

2 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

2 months ago

This website uses cookies.