ദുബായ് : ദുബായിൽ കാർ രഹിത മേഖലകൾ സ്ഥാപിക്കാൻ ലക്ഷ്യമിട്ടുള്ള സൂപർ ബ്ലോക്ക് പദ്ധതി വരുന്നു. ദുബായ് സുസ്ഥിരവും താമസയോഗ്യവുമായ പാർപ്പിട മേഖലകൾ സൃഷ്ടിക്കുന്നതിലേക്കുള്ള മുന്നേറ്റമാണിത്. ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എക്‌സിൽ സൂപർ ബ്ലോക്ക് സംരംഭം പ്രഖ്യാപിച്ചു.ഹരിത ഭാവിക്കായുള്ള നഗരത്തിന്റെ വിശാലമായ കാഴ്ചപ്പാടിന്റെ ഭാഗമായി വ്യാഴാഴ്ച പ്രഖ്യാപിച്ച ഈ സംരംഭം കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കും മുൻഗണന നൽകി അയൽപക്കങ്ങളെ മാറ്റിയെടുക്കാൻ ശ്രമിക്കും. അൽ ഫാഹിദി, അബു ഹായിൽ, കരാമ, അൽ ഖൂസ് ക്രിയേറ്റീവ് സോൺ തുടങ്ങിയ പാർപ്പിട മേഖലകളിൽ ഹരിത ഇടങ്ങൾ വർധിപ്പിച്ച് ജീവിത നിലവാരം ഉയർത്തുന്നതിനും പൊതു ഇടങ്ങളിലൂടെ സാമൂഹിക ഇടപെടലുകൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി കാൽനട അനുകൂല മേഖലകളാക്കി മാറ്റും.
അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിലും ഹരിതാഭമായ അന്തരീക്ഷം പ്രോത്സാഹിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ദുബായ് 2040 അർബൻ മാസ്റ്റർ പ്ലാനിന് അനുസൃതമായാണ് ഈ സംരംഭം. ദുബായ് ക്വാളിറ്റി ഓഫ് ലൈഫ് സ്ട്രാറ്റജി 2033-ന്റെ ഭാഗമായി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സുഖവാസ റിസോർട്ട് സബീൽ പാർക്കിലെ ‘തെർമെ ദുബായ്’ അനാച്ഛാദനം ചെയ്തത് കഴിഞ്ഞദിവസമാണ്. 2028-ൽ തുറക്കും. പ്രതിവർഷം ദശലക്ഷം സന്ദർശകർ.
അതിനിടെ, നഗരത്തിലുടനീളം 160 പ്രദേശങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ആധുനിക നടപ്പാതകളുടെ 6,500 കിലോമീറ്റർ ശൃംഖലയുടെ ബ്ലൂപ്രിന്റും ദുബായ് വികസിപ്പിക്കുന്നുണ്ട്. ഈ പ്രോജക്ട് കാൽനടയാത്രക്കാരുടെ പ്രവേശനം വർധിപ്പിക്കാൻ ലക്ഷ്യമിടുന്നു. ഇത് കാർബൺ ഉദ്‌വമനം കുറയ്ക്കുന്നതിനും ഹരിത എമിറേറ്റ് സൃഷ്ടിക്കുന്നതിനും സഹായിക്കുന്നു. പാരിസ്ഥിതിക നേട്ടങ്ങൾക്ക് പുറമേ നഗരവാസികൾക്കും സന്ദർശകർക്കും നഗരം ചുറ്റിസഞ്ചരിക്കുന്നതിനുള്ള കൂടുതൽ മനോഹരവും ആസ്വാദ്യകരവുമായ മാർഗം യാഥാർഥ്യമാക്കുന്നു.
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
This website uses cookies.