Home

നീറ്റ് പരീക്ഷാ കേന്ദ്രത്തില്‍ അടിവസ്ത്രം അഴിപ്പിച്ച സംഭവം: പരാതി ലഭിച്ചിട്ടില്ലെന്ന് എന്‍ടിഎ ; കൂടുതല്‍ ആരോപണവുമായി പെണ്‍കുട്ടികള്‍

കൊല്ലം ആയൂരിലെ നീറ്റ് പരീക്ഷാ കേന്ദ്രത്തില്‍ കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധിച്ച സം ഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ ടിഎ). പൊലീസ് അന്വേഷ ണത്തോട് എന്‍ടിഎ സഹകരിക്കും. പ്രാഥമിക അ ന്വേഷണത്തില്‍ ഇത്തരം ഒരു സംഭവം നടന്നിട്ടി ല്ലെന്നാണ് ലഭിച്ചതെന്ന് എന്‍ടിഎ മേധാവി വിനീ ത് ജോഷി പ്രതികരിച്ചു.

ന്യൂഡല്‍ഹി : കൊല്ലം ആയൂരിലെ നീറ്റ് പരീക്ഷാ കേന്ദ്രത്തില്‍ കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരി ശോധിച്ച സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ). പൊലീസ് അന്വേഷണത്തോട് എന്‍ടിഎ സഹകരിക്കും. എന്‍ടിഎ സ്വന്തം നിലക്കും അന്വേഷണം നടത്തും. പ്രാ ഥമിക അന്വേഷണത്തില്‍ ഇത്തരം ഒരു സംഭവം നടന്നിട്ടില്ലെന്നാണ് ലഭിച്ചതെന്ന് എന്‍ടിഎ മേധാവി വിനീത് ജോഷി പ്രതികരിച്ചു.

പരീക്ഷാ സമയത്തോ,അതിന് ശേഷമോ അങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്ന് പരീക്ഷാ കേന്ദ്രം സൂ പ്രണ്ടും എന്‍ടിഎ നിരീക്ഷകനും കോ-ഓര്‍ഡിനേറ്ററും രേഖാമൂലം എന്‍ടിഎക്ക് കത്ത് നല്‍കി. എന്‍ടിഎ ഡ്രസ്‌കോഡ് ഇത്തരം പരിശോധന അനുവദിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആ രോപണം തെ റ്റായ ഉദ്ദേശത്തോടെയെന്നാണ് കൊല്ലം സിറ്റി കോ-ഓര്‍ഡിനേറ്റര്‍ എന്‍ടിഎക്ക് നല്‍കിയ മറുപടിയില്‍ പറ യുന്നത്.

നാണംകെട്ട സംഭവമാണ് നടന്നതെന്നും വിഷയത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി വേണമെ ന്നും ചൂണ്ടിക്കാട്ടി സംസ്ഥാന ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു കേന്ദ്രമാനവവിഭവശേഷി മന്ത്രിക്ക് ക ത്തയച്ചു. വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് എംപിമാരായ എന്‍ കെ പ്രേമചന്ദ്രനും കെ മുരളീധര നും ഹൈബി ഈഡനും അറി യിച്ചു. എംപിമാര്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി ലോക്സഭയി ല്‍ എന്‍കെ പ്രേമചന്ദ്രന്‍ ഇത് സംബന്ധിച്ച് നോട്ടീസ് നല്‍കി.

അതിനിടെ കൊല്ലത്ത് നീറ്റ് പരീക്ഷക്ക് അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ ആയൂരിലെ മാര്‍ത്തോമ ഇന്‍ സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി പരീക്ഷ കേന്ദ്രത്തിനെതിരെ കൂടുതല്‍ പെണ്‍കുട്ടികള്‍ പരാ തിയുമായി രംഗത്തെത്തി. അടിവസ്ത്രം അഴിപ്പിച്ചതോടെ മുടി മുന്നിലേക്ക് ഇട്ടിരുന്നാണ് പരീക്ഷയെഴുതി യതെന്ന് വിദ്യാര്‍ഥിനികള്‍ പറഞ്ഞു. പരീക്ഷ കഴിഞ്ഞ് കോളജില്‍വെച്ച് അടിവസ്ത്രം ഇടാന്‍ അനുവദി ച്ചി ല്ല. അടിവസ്ത്രം അഴിപ്പിച്ച അധികൃതര്‍ ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ഒരുമിച്ച് ഇരുത്തിയെ ന്നും വിദ്യാര്‍ഥിനികള്‍ പരാതിപ്പെട്ടു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.