എംബിബിഎസ് പ്രവേശനത്തിനുള്ള കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ദുബായ് : നീറ്റ് (നാഷണല്‍ എലിജിബിലിറ്റി എന്‍ട്രന്‍സ് ടെസ്റ്റി) നുള്ള ഒരുക്കങ്ങള്‍ ഗള്‍ഫിലെ പരീക്ഷ കേന്ദ്രങ്ങളില്‍ പൂര്‍ത്തിയായി. ഞായറാഴ്ചയാണ് നീറ്റ് പരീക്ഷ നടക്കുന്നത്.
യുഎഇയില്‍ ഇക്കുറി മൂന്നു കേന്ദ്രങ്ങളിലാണ് നീറ്റ് പരീക്ഷ നടക്കുന്നത്. ദുബായ്, ഷാര്‍ജ, അബുദാബി എന്നിവടങ്ങളിലാണ് നീറ്റ് പരീക്ഷയ്ക്ക് കേന്ദ്രങ്ങളുള്ളത്.
അബുദാബി ഇന്ത്യന്‍ സ്‌കൂള്‍, ദുബായ് ഇന്ത്യന്‍ സ്‌കൂള്‍, ഷാര്‍ജ ഇന്ത്യ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ എന്നിവടങ്ങളിലാണ് നീറ്റ് പരീക്ഷ നടക്കുക.
കഴിഞ്ഞ വര്‍ഷം ആദ്യമായി യുഎഇയില്‍ നീറ്റ് പരീക്ഷ നടന്നപ്പോള്‍ ദുബായിയില്‍ മാത്രമായിരുന്നു കേന്ദ്രം.
യുഎഇയ്‌ക്കൊപ്പം ഒമാന്‍, കുവൈത്ത്, ഖത്തര്‍. ബഹ്‌റൈന്‍, സൗദി ആറേബ്യ. എന്നിവടങ്ങളിലും പരീക്ഷ കേന്ദ്രങ്ങള്‍ ഉണ്ട്.
ഒമാനില്‍ മസ്‌കത്ത്, ബഹ്‌റൈനില്‍ മനാമ, സൗദി അറേബ്യയില്‍ റിയാദ്, ഖത്തറില്‍ ദോഹ, കുവൈത്തില്‍ കുവൈത്ത് സിറ്റി എന്നിവടങ്ങളിലാണ് നീറ്റ് പരീക്ഷ നടക്കുന്നത്.
17 ന് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മൂതല്‍ അഞ്ചര വരെയാണ് ഇന്ത്യയില്‍ നീറ്റ് നടക്കുന്നത്. യുഎഇയില്‍ 12.30 മുതല്‍ 3.50 വരെയാണ് പരീക്ഷാ സമയം. ഇന്ത്യന്‍ സമയത്തിന് ആനുപാതികമായ പ്രാദേശിക സമയങ്ങളിലാണ് മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ പരീക്ഷ നടക്കുന്നത്.
യുഎഇയില്‍ രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.